ബിഹാറിൽ വ്യാജമദ്യ ദുരന്തം; 16 മരണം

​പട്​ന: ബിഹാറിൽ വ്യാജമദ്യം കഴിച്ച്​ 16 മരണം. ബുധനാഴ്ച എട്ടുപേർ മരിച്ചിരുന്നു. അതിനുപിന്നാലെ വെള്ളിയാഴ്ച എട്ടുപേർ കൂടി മരിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട്​ രണ്ടു സ്​ത്രീകളെ ഉൾപ്പെടെ അഞ്ചുപേരെ പൊലീസ്​ പിടികൂടി. ബീഹാറിൽ 2016 മുതൽ മദ്യത്തിന്‍റെ വിൽപ്പനയും ഉപയോഗവും നിരോധിച്ചിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി മൂന്നു ഗ്രാമങ്ങളിലെ എ​ട്ടുപേർ മരിച്ചതായി ജില്ല മജിസ്​​േ​ട്രറ്റ്​ കുന്ദൻ കുമാർ അറിയിച്ചിരുന്നു. കൂടാതെ വെള്ളിയാഴ്ച എട്ടു മരണവും കൂടി സ്​ഥിരീകരിക്കുകയായിരുന്നു.

അതേസമയം, മരിച്ച എട്ടുപേരുടെ കുടുംബം വിഷമദ്യം കഴിച്ചാണ്​ മരിച്ചതെന്ന ആരോപണം നിഷേധിച്ചു. രണ്ടുപേർക്കെതിരെ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തിട്ടുണ്ട്​.

അതേസമയം വിഷമദ്യദുരന്തത്തിൽ പ്രതിഷേധവുമായി മുഖ്യപ്രതിപക്ഷമായ ആർ.ജെ.ഡി രംഗത്തെത്തി. സർക്കാറിന്‍റെ കെടുകാര്യസ്​ഥത മൂലം വിഷമദ്യം കഴിച്ച്​ ബിഹാറിൽ പ്രതിവർഷം ആയിരക്കണക്കിന്​ പേരാണ്​ മരിക്കുന്നതെന്ന്​ ആർ.​െജ.ഡി ​േനതാവ്​ ലാലു പ്രസാദ്​ യാദവ്​ ആരോപിച്ചു. പൊലീസുകാർ നടപടി സ്വീകരിക്കാൻ തയാറാകുന്നി​ല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Tags:    
News Summary - 16 die in Bihar after consuming spurious liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.