ന്യൂഡൽഹി: ഡൽഹി ബി.ജെ.പി ഓഫീസിലെ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഓഫീസിലെ ജീവനക്കാർക്കും അവിടെ താമസിക്കുന്ന അവരുടെ കുടുംബാംഗങ്ങൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. അണുവിമുക്തമാക്കുന്നതിനായി ബുധനാഴ്ച ബി.ജെ.പി ഓഫീസ് അടച്ചിടുമെന്നും അറിയിച്ചു.
നേതാക്കൻമാർക്ക് ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ബി.ജെ.പി ഡൽഹി മാധ്യമ വിഭാഗത്തിൻെറ തലവൻ അശോക് ഗോയൽ പറഞ്ഞു. ആൻറിജൻ പരിശോധനയിലാണ് ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഓഫീസിലെ ഗാർഡ്, ഡ്രൈവർ, രണ്ട് പ്യൂൺ എന്നിവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും പാർട്ടി അറിയിച്ചു. പാർട്ടി ഓഫീസിലെത്തിയ എല്ലാവരേയും പരിശോധനക്ക് വിധേയമാക്കുമെന്നും ബി.ജെ.പി വ്യക്തമാക്കി.
രോഗബാധ സ്ഥിരീകരിച്ചവരെ ചികിൽസക്കായി കോവിഡ് കെയർ സെൻററിലേക്ക് മാറ്റി. ഡൽഹി ബി.ജെ.പി സെക്രട്ടറി സിദ്ധാർഥൻെറ ഡ്രൈവർക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, സിദ്ധാർഥയുടെ ഫലം നെഗറ്റീവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.