രായ്സേൻ: മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 50000 രൂപക്ക് വിൽപന നടത്തിയ സംഭവത്തിൽ സ്ത്രീയടക്കം നാലുപേർ അറസ്റ്റിലായി. മണ്ഡ്ല ജില്ലയിലെ ഖുഘ്രി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പെൺകുട്ടിയുടെ വീട്.
ജബൽപുരിലെ ഒരു സ്ഥാപനത്തിൽ ജോലിചെയ്തു വരുകയായിരുന്ന പെൺകുട്ടിയെ പ്രതികളായ പഹൽവതി ബായി, സുനിൽ കുശ്വാഹ എന്നിവർ സമീപിച്ച് മുംബൈയിൽ നല്ല ജോലി വാങ്ങി നൽകാം എന്ന് വാഗ്ദാനം ചെയ്തു. ശേഷം രായ്സേനിലെ പടായ് ഗ്രാമത്തിലുള്ള വിഷ്ണു കുശ്വാഹ എന്നയാൾക്ക് വിവാഹം കഴിക്കാനായി 50000 രൂപക്ക് വിൽക്കുകയായിരുന്നു.
ഇതിനിടെ, പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ മണ്ഡ്ല പൊലീസിൽ പരാതി നൽകി. കേസിൽ ഉൾപ്പെട്ട നാല് പ്രതികളെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.