atiq ashraf

രണ്ടാഴ്ചക്കകം കൊല്ലപ്പെടും; അതീഖിന്‍റെ സഹോദരൻ അഷ്റഫും കൊലപാതകം പ്രവചിച്ചു

ലഖ്നോ: യു.പിയിൽ പൊലീസ് വലയത്തിൽ കൊല്ലപ്പെട്ട മുൻ എം.പി അതീഖ് അഹമ്മദിന്റെ സഹോദരൻ അഷ്‌റഫും രണ്ടാഴ്ചയ്ക്കുള്ളിൽ താൻ കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. എന്തെങ്കിലും കാരണത്താൽ ജയിലിൽ നിന്ന് പുറത്തെത്തിക്കുകയും കൊല്ലപ്പെടുകയും ചെയ്യുമെന്നായിരുന്നു മാർച്ച് 28ന് അഷ്റഫ് പറഞ്ഞത്. ബറേലി ജയിലിലേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു അഷ്റഫ് മാധ്യമപ്രവർത്തകരോട് ഇങ്ങനെ പ്രതികരിച്ചത്.

ശനിഴാഴ്ചയാണ് അതീഖും അഷ്റഫും പൊലീസ് സംരക്ഷണത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചത്. പ്രയാഗ് രാജ് മെജിക്കൽ കോളജിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോവുന്നതിനിടെയായിരുന്നു സംഭവം.

തനിക്കെതിരായ കേസുകൾ വ്യാജമാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അറിയാമെന്നും അഷ്റഫ് പറഞ്ഞിരുന്നു. "ഒരു മുതിർന്ന ഉദ്യോഗസ്ഥനാണ് എന്നെ ഭീഷണിപ്പെടുത്തിയത്. അദ്ദേഹത്തിന്‍റെ പേര് ഇപ്പോൾ വെളിപ്പെടുത്തില്ല. ഞാൻ കൊല്ലപ്പെട്ടാൽ സീൽചെയ്ത കവറ് മുഖ്യമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അലഹബാദ് ഹൈകോടതിക്കും ലഭിക്കും. അതിൽ അയാളുടെ പേര് ഉണ്ടാവും" അഷ്റഫ് പറഞ്ഞു. അഭിഭാഷകനായ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ അതീഖും അഷ്റഫും കുറ്റക്കാരണാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ആതിഖിനെ കഠിന ജീവ പര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തിരുന്നു.

ഉമേശഷ് പാൽ വധക്കേസിൽ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന, അതീഖ് അഹ്മദിന്‍റെ മകൻ അസദിനെയും സഹായി ഗുലാമിനെയും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി രണ്ടു ദിവസം കഴിഞ്ഞാണ് അതീഖിനെയും അഷ്റഫിനെയും വെടിവെച്ച് കൊലപ്പെടുത്തിയത്. താൻ എറ്റുമട്ടലിൽ കൊല്ലപ്പെട്ടേക്കാമെന്ന് അതീഖ് അഹമദും കുറച്ചുദിവസം മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അതീഖ് നേരത്തെ സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. 

Tags:    
News Summary - 2 hafte baad…': Ashraf Ahmad shot dead days after he predicted death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.