മലയാളികളെത്തേടി നിലക്കാത്ത തെരച്ചിൽ

ചെന്നൈ: 15 ലക്ഷം മലയാളികൾ താമസിക്കുന്ന ചെന്നൈയിലെ പ്രളയം ശരിക്കും ഞെട്ടിച്ചത് കേരളത്തെയായിരിക്കും. ദിവസങ്ങളായി കേരളത്തിൽനിന്ന് ചെന്നൈയിലേക്ക് നിരന്തരം ഫോൺ വിളികളാണ്. കലാകാരന്മാരടക്കം നിരവധിപേർ ചെന്നൈ നഗരത്തിലെ കോടമ്പാക്കത്ത് കുടുംബത്തോടെ താമസിക്കുന്നുണ്ട്. ചെന്നൈയിലെ മുക്കിലുംമൂലയിലും മലയാളി സാന്നിധ്യമുണ്ട്. നിരവധി വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. ചെന്നൈ മേഖലയിലെ ലാൻഡ്, മൊബൈൽ ഫോൺ, ഇൻറർനെറ്റ് സർവിസ് നിലച്ചിരിക്കുകയാണ്.

സാമൂഹികമാധ്യമങ്ങളിലൂടെയും സന്ദേശം കൈമാറാനാകുന്നില്ല. മക്കളെ ഫോണിൽ കിട്ടാതെ കേരളത്തിലെ മാതാപിതാക്കൾ ഉരുകിക്കഴിയുകയാണ്. ഫ്ലാറ്റുകൾ പ്രളയജലത്തിൽ മുങ്ങുന്നതിെൻറ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ വന്നതോടെ കുടുംബാംഗങ്ങളെത്തേടി ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. ചെന്നൈയിലെ മലയാളി മാധ്യമ ഓഫിസുകളിലേക്കും  അന്വേഷണങ്ങൾ എത്തുന്നുണ്ട്. നോർക്ക ചെന്നൈ ഓഫിസിെൻറ പ്രവർത്തനവും താളംതെറ്റി. കിട്ടിയ ബസിൽ നാട്ടിലേക്ക് തിരിച്ചതായി അറിയിച്ച ബന്ധുക്കളെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭ്യമല്ലാതായത് കൂടുതൽ ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനിടെ മലയാളി സംഘടനകളും തങ്ങളുടെ അംഗങ്ങളായവരെത്തേടി സുരക്ഷിതസ്ഥാനത്തേക്ക് എത്തിക്കുന്നുണ്ട്. ഇവർക്ക് കേരളത്തിലുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കിനൽകുന്നു.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.