ഭോപാല്‍: പിതാവിന്‍െറ ചിതക്ക് തീകൊളുത്തിയ പെണ്മക്കള്ക്ക് വധഭീഷണി. സാമൂഹിക ബഹിഷ്കരണ ഭീഷണിയും ഇവര്‍ നേരിടുന്നുണ്ട്. എന്നാല്‍, പതറാതെ നില്‍ക്കുകയാണ് പൂനം പാണ്ഡെയും മൂത്ത സഹോദരിമാരും. നഗര്‍ നിഗം മുന്‍ ജീവനക്കാരനായ കിഷന്‍ലാല്‍ ചവാരിയ (62) തിങ്കളാഴ്ചയാണ് ഗ്വാളിയോറിലെ ഗ്രാമത്തില്‍ സ്വന്തം വീട്ടില്‍ മരിച്ചത്. ആണ്മക്കളില്ലാത്തതിനാല്, മൂത്ത മകളുടെ മകന് അന്ത്യകര്‍മം നടത്തണമെന്ന് സമുദായത്തിലെ പ്രമുഖര്‍ തീരുമാനിച്ചു. എന്നാല്‍, പെണ്മക്കള് ഇത് എതിര്‍ത്തു. ഇളയ മകള്‍ ചിതക്ക് തീകൊളുത്തുമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. സമുദായ പ്രമുഖര്‍ വിലക്കിയിട്ടും പൊലീസ് സഹായത്തോടെ പൂനം ചിതക്ക് തീകൊളുത്തി. ഇനി മരണാനന്തര ചടങ്ങുകളും നടത്താനുള്ള ദൃഢനിശ്ചയത്തിലാണ് പൂനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.