പ്രമേഹഭീതിയില്ലാതെ ഇനി ചോറുണ്ണാം

റായ്പുര്‍: പ്രമേഹരോഗികള്‍ക്ക് ഇനി അരി വില്ലനാവില്ല, പ്രമേഹഭീതിയില്ലാതെ ചോറുണ്ണാനാവുന്ന കുറഞ്ഞ ഗൈ്ളസെമിക് ഇന്‍ഡെക്സ് (രക്തത്തിലെ പഞ്ചസാരയെ ഭക്ഷണം എങ്ങനെ ബാധിക്കുന്നു എന്നതിന്‍െറ അളവ്) ഉള്ള അരി ഛത്തിസ്ഗഢിലെ വിദഗ്ധര്‍ കണ്ടത്തെി. പ്രമേഹമുള്ളവര്‍ക്കും പ്രമേഹസാധ്യതയുള്ളവര്‍ക്കും മാത്രമല്ല, ആരോഗ്യകരമായ ഭക്ഷണശീലം ആഗ്രഹിക്കുന്നവര്‍ക്കും പ്രതീക്ഷയേകുന്നതാണ് കണ്ടത്തെല്‍.
റായ്പുര്‍ ഇന്ദിര ഗാന്ധി കാര്‍ഷിക സര്‍വകലാശാലയിലെ പ്ളാന്‍റ് മോളിക്യുലര്‍ ആന്‍ഡ് ബയോടെക്നോളജി വിഭാഗത്തിലെ പ്രഫ. ഡോ. ഗിരീഷ് ചന്ദല്‍ ആണ് നിര്‍ണായക കണ്ടത്തെല്‍ നടത്തിയത്. ഛത്തിസ്ഗഢില്‍ പരമ്പരാഗതമായി കൃഷിചെയ്യുന്ന ‘ചപ്പാത്തി ഗുര്‍മത്യ’ എന്ന ഇനം വെള്ള അരിയിലാണ് ജി.ഐ മൂല്യം കുറവാണെന്ന് കണ്ടത്തെിയത്. 55 ആണ് ഈ അരിയുടെ ജി.ഐ മൂല്യം. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ പ്രമേഹനിയന്ത്രണ മരുന്നുകള്‍ കുത്തിവെക്കുന്നതിന് തുല്യമാണ് ഈ അരി നല്‍കുന്നതെന്ന് തെളിഞ്ഞു. വളരെ സാവധാനത്തില്‍ ഗ്ളൂക്കോസായി മാറുന്നതിനാല്‍ രക്തത്തിലേക്ക് പഞ്ചസാര കുറെശ്ശെയേ എത്തൂവെന്നാണ് കണ്ടത്തെല്‍. ഇതത്തേുടര്‍ന്ന് വാണിജ്യാടിസ്ഥാനത്തില്‍ ഈ അരിക്ക് പ്രചാരം നല്‍കാനൊരുങ്ങുകയാണിവര്‍. ‘മധുരാജ് 55’ എന്നപേരില്‍ അടുത്തമാസം കര്‍ഷകര്‍ക്ക് വിത്തിനായി വിപണിയില്‍ എത്തിക്കും.
രുചിയില്‍ കുറവില്ലാത്ത അരി ഉല്‍പാദനക്ഷമതയിലും മികച്ചതാണെന്ന് ഗവേഷകര്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.