മാഗി കേസ്: നെസ് ലെക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: മാഗി നിരോധം എടുത്തുകളഞ്ഞതിനെതിരെ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി നെസ്ലെ ഇന്ത്യയോടെ വിശദീകരണം തേടി. ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്‍േറതാണ് നടപടി. വിഷയത്തില്‍, നെസ്ലെ ഇന്ത്യ ജനുവരി  അഞ്ചിനു മുമ്പായി വിശദീകരണം നല്‍കും. ബോംബെ ഹൈകോടതിയാണ് മാഗിയുടെ നിരോധം എടുത്തുകളഞ്ഞത്. തുടര്‍ന്ന്, നവംബര്‍ ഒമ്പതിന് ഉല്‍പന്നം വീണ്ടും വിപണിയിലത്തെിയിരുന്നു. മാഗി നിരോധം എടുത്തുകളഞ്ഞുള്ള ബോംബെ ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നില്ളെന്നും എന്നാല്‍,  ഇത്തരമൊരു ഉത്തരവ് ഭക്ഷ്യ സുരക്ഷാ അതോറിറ്റിപോലുള്ള സ്ഥാപനത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പെടുത്തുകയാണ് ലക്ഷ്യമെന്നും എഫ്.എസ്.എസ്.എ.ഐക്കു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയെ ബോധിപ്പിച്ചു. കൂടിയ അളവില്‍ ലെഡ് കണ്ടത്തെിയതിനെ തുടര്‍ന്നാണ് നിരോധം ഏര്‍പ്പെടുത്തിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.