ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശിലും ജമ്മു-കശ്മീരിലുമുണ്ടായ കനത്ത മഞ്ഞുവീഴ്ചയും ശീതമഴയും ഉത്തരേന്ത്യയെ പൊടുന്നനെ കൊടുംതണുപ്പിലാഴ്ത്തി. തലസ്ഥാനമായ ഡല്‍ഹിയില്‍ താപനില കുത്തനെ താഴ്ന്ന് അഞ്ച് ഡിഗ്രി സെല്‍ഷ്യസിലത്തെി. ഹിമാചല്‍പ്രദേശിലെ രോഹ്താങ്പാസിലും മറ്റ് ഉയര്‍ന്ന സ്ഥലങ്ങളിലും കനത്ത മഞ്ഞുപെയ്തതോടെ വാഹനഗതാഗതമടക്കം തടസ്സപ്പെട്ടിരിക്കുകയാണ്. വരുന്ന നാലു ദിവസവും ഈ അവസ്ഥ തുടരുമെന്നും താപനില ഉയരില്ളെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് ഡല്‍ഹിയില്‍ തണുപ്പേറിയത്. അന്തരീക്ഷ മലിനീകരണം മൂലം മൂടിക്കെട്ടിനില്‍ക്കുന്ന ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് കൂടിയായതോടെ ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ 50 മീറ്റര്‍ അകലത്തിനപ്പുറം കാണാന്‍ കഴിയാതെ വന്നു. ഇതേതുടര്‍ന്ന് 30ഓളം വിമാന സര്‍വിസുകള്‍ വൈകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.