മക്കളുണ്ടാകാന്‍ മരുന്ന്: രാംദേവിനെതിരെ കേസെടുക്കണം

ന്യൂഡല്‍ഹി: മക്കളുണ്ടാകാനുള്ള മരുന്നെന്ന് പറഞ്ഞ് പതഞ്ജലിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂട്ടുകാരന്‍ ബാബാ രാംദേവിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ജനതാദള്‍-യു നേതാവ് ശരദ് യാദവ് ശൂന്യവേളയില്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ബാബാ രാംദേവ് വിറ്റഴിച്ച മരുന്ന് വ്യാജമായിരുന്നെന്ന് കണ്ടത്തെിയിരുന്നെന്ന് യാദവ് പറഞ്ഞു. എന്നാല്‍, രാംദേവിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ളെന്നും അത് മോദിയുമായുള്ള ബന്ധംകൊണ്ടാണെന്നും ശരദ് യാദവ് കുറ്റപ്പെടുത്തി. കേരളത്തില്‍നിന്നുള്ള സി.പി.എം എം.പി ടി.എന്‍. സീമ ഓണ്‍ലൈന്‍ മരുന്ന് വ്യാപാരത്തിന്‍െറ പേരില്‍ നടക്കുന്ന തട്ടിപ്പും ശൂന്യവേളയില്‍ ഉന്നയിച്ചു.
ഓണ്‍ലൈന്‍ വഴിയുള്ള മരുന്നുവില്‍പനക്ക് രാജ്യത്ത് ഒരു നിയന്ത്രണവുമില്ളെന്ന് അവര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെയും മരുന്ന് വില്‍ക്കാവുന്ന സാഹചര്യമാണ് ഇതുവഴി സംജാതമാകുന്നതെന്നും സീമ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.