ന്യൂഡല്‍ഹി: ഇന്ത്യന്‍വംശജരായ രണ്ടുപേര്‍കൂടി ചേര്‍ന്നതോടെ ഐ.എസിലെ ഇന്ത്യക്കാരുടെ എണ്ണം 25 ആയതായി റിപ്പോര്‍ട്ട്. ആഗസ്റ്റില്‍ 17 ഇന്ത്യക്കാരായിരുന്നു ഐ.എസിലുണ്ടായിരുന്നത്. ഇപ്പോള്‍ 25 ആയി ഉയര്‍ന്നതായാണ് ഒൗദ്യോഗികവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഐ.എസില്‍ ചേരാന്‍ പോകുന്നവര്‍ക്കെതിരെയും അവിടെയത്തൊതെ മടങ്ങുന്നവര്‍ക്കെതിരെയും മറ്റു രാജ്യങ്ങളെപോലെ ഇന്ത്യ ശക്തമായ നിലപാടെടുത്തിട്ടില്ല. എന്നാല്‍, ഇനി ഇത്തരം കേസുകളില്‍ തീവ്രവാദക്കുറ്റം ചുമത്തി കേസെടുക്കാന്‍ ആലോചനയുണ്ട്.
ഐ.എസിന്‍െറ സാമ്പത്തികസ്രോതസ്സുകള്‍ തടയാന്‍ നടപടികളെടുക്കാന്‍ പാരിസ് ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ആലോചിച്ചിരുന്നു. എന്നാല്‍, ഇത് സാധ്യമായിട്ടില്ളെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഐ.എസുമായി ബന്ധപ്പെടുന്ന യുവാക്കളെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കും.
ഇന്ത്യന്‍യുവാക്കള്‍ ഐ.എസില്‍ ചേരാനായി ടൂറിസ്റ്റ് വിസയില്‍ സൗദി അറേബ്യ, ദുബൈ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലേക്ക് കടക്കുന്നുണ്ടെന്നും അവിടന്ന് സിറിയയിലേക്കും തുര്‍ക്കിയിലേക്കും പോവുകയാണെന്നും വിവരം ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.