പതഞ്ജലി ഉല്‍പന്നങ്ങള്‍ നിഷിദ്ധമെന്ന്  മുസ്ലിം സംഘടന 


ചെന്നൈ: യോഗഗുരു രാംദേവിന്‍െറ പതഞ്ജലി ട്രസ്റ്റ് നിര്‍മിക്കുന്ന ഉല്‍പന്നങ്ങളില്‍ ഗോമൂത്രം അടങ്ങിയിരിക്കുന്നതിനാല്‍ അവ നിഷിദ്ധമെന്ന്  മുസ്ലിം സംഘടനയായ തമിഴ്നാട് തൗഹീദ് ജമാഅത്തിന്‍െറ ഫത്വ. ഇസ്ലാം വിശ്വാസപ്രകാരം ഗോമൂത്രം നിഷിദ്ധമായതിനാല്‍ അവ അടങ്ങിയ ഉല്‍പന്നങ്ങളും നിഷിദ്ധവും വര്‍ജിക്കേണ്ടതുമാണ്. പൊതുമാര്‍ക്കറ്റിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും വില്‍ക്കപ്പെടുന്ന ഉല്‍പന്നങ്ങള്‍ മുസ്ലിം സമൂഹവും വാങ്ങി ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാലാണ് നിര്‍ദേശം നല്‍കേണ്ടിവന്നതെന്ന് സംഘടന അറിയിച്ചു. പതഞ്ജലി സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഒൗഷധങ്ങള്‍, ഭക്ഷണങ്ങള്‍ തുടങ്ങിയവയിലെ ചേരുവയാണ് ഗോമൂത്രമെന്ന് ഫത്വയില്‍ ആരോപിക്കുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.