മുംബൈ: സെല്‍ഫി ഭ്രമത്തിനിടെ 14കാരന് ദാരുണാന്ത്യം. മുംബൈയിലെ കഞ്ചുമാര്‍ഗില്‍ നിന്നുള്ള ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ സഹില്‍ ചന്ദ്രകാന്ത് ഈശ്വര്‍കര്‍ ആണ് സെല്‍ഫിയെടുക്കുന്നതിടെ ട്രെയിനിന് മുകളിലുള്ള വൈദ്യുതലൈന്‍ തട്ടി ഷോക്കേറ്റ് മരിച്ചത്. കഞ്ചുമാര്‍ഗിലെ സെന്‍റ് സേവ്യേഴ്സ് ഹൈസ്കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥിയായ സഹില്‍ തിങ്കളാഴ്ച രണ്ടു മണിയോടെ കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കാനിറങ്ങിയതായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എന്നും സഹില്‍ ഫുട്ബോള്‍ കളിക്കാന്‍ പോവുന്നതാണെന്നും ഇത്തവണ അവന്‍റെ അമ്മയെ തേടിയത്തെിയത് അപകട വാര്‍ത്തയാണെന്നും അയല്‍വാസികള്‍ പറഞ്ഞു.
സെല്‍ഫിയെടുക്കാനായി ട്രെയിനിനു മുകളില്‍ കയറുന്നതു കണ്ട പൊലീസുകാരന്‍ മുകളിലുള്ള വൈദ്യുതി ലൈനിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുമ്പോഴേക്കും സഹിലിന് ഷോക്കേറ്റിരുന്നു. തെറിച്ചുവീണ കുട്ടിക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു. ബോധം മറയുന്നതിന് തൊട്ടുമുമ്പ് ഇവന്‍ അമ്മയുടെ ഫോണ്‍ നമ്പര്‍ പൊലീസുകാരന് കൈമാറുകയും ചെയ്തു. തൊട്ടടുത്തുള്ള രാജ് വാദി ആശുപത്രിലേക്ക് കുതിച്ചെങ്കിലും വൈകിട്ട് 5.30തോടെ കുട്ടി ജീവന്‍ വെടിഞ്ഞു. അപകടം നടക്കുന്ന സമയത്ത് കൂട്ടുകാര്‍ കൂടെ ഉണ്ടായിരുന്നോ എന്ന കാര്യം പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല.
കഴിഞ്ഞ ജനുവരിയിലും മുംബൈയില്‍ സമാനമായ അപകടം നടന്നിരുന്നു. സഹിലിനെ പോലെ ട്രെയ്നിനു മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ 16കാരനായ ഗണേഷ് കുങ്കുമാവതിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. തലക്കു മുകളിലൂടെ കടന്നുപോവുന്ന ലൈന്‍ തട്ടി 90 ശതമാനം പൊള്ളലേറ്റാണ് ഗണേഷ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.