സുഷമയുടെ വസ്ത്രത്തെ പരിഹസിച്ച് സാമൂഹ്യ മാധ്യമങ്ങള്‍

തെഹ്റാന്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇറാനിലത്തെിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍െറ വസ്ത്ര ധാരണത്തെക്കുറിച്ച് പരിഹാസവുമായി സാമൂഹ്യ മാധ്യമങ്ങള്‍. സുഷമ പിങ്ക് നിറത്തിലുള്ള ‘ഉരുളക്കിഴങ്ങിന്‍െറ ചാക്കാണ്’ ധരിച്ചിരിക്കുന്നതെന്നാണ് ട്വിറ്ററില്‍ വന്ന പ്രധാന ആക്ഷേപം.

ഇറാന്‍ വിദേശകാര്യ മന്ത്രി സാരിഫ്, പരമോന്നത ആത്മീയനേതാവ് ആയതുല്ല അലി ഖാംനഈ യുടെ മുഖ്യ ഉപദേശ്ടാവ് അലി അക്ബര്‍ വെലായ്തിയുമായുള്ള കൂടിക്കാഴ്ച നടത്തുന്ന ചിത്രത്തില്‍ സുഷമ തലയൊഴികെയുള്ള ശരീര ഭാഗങ്ങള്‍ മറക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചതാണ് പരിഹാസങ്ങള്‍ക്ക് കാരണായത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇറാനിലത്തെിയ മന്ത്രി ഇരു രാജ്യങ്ങളുമായി വാണിജ്യ മേഖലയിലുള്ള ബന്ധം വര്‍ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തും. ഞായറാഴ്ച 1941ല്‍ സ്ഥാപിതമായ തെഹ്റാനിലെ ഗുരുദ്വാരയും സുഷമ സന്ദര്‍ശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.