ആം ആദ്മി പ്രവേശം: സിദ്ദു നിബന്ധന വെച്ചില്ല; കൂടുതൽ സമയം തേടി -കെജ്‌രിവാൾ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ ചേരുവാൻ മുൻ ബി.ജെ.പി എം.പി നവ്ജോത് സിങ് സിദ്ദുവിന് മുമ്പിൽ യാതൊരു നിബന്ധനകളും വെച്ചിട്ടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സിദ്ദുവിന്‍റെ എ.എ.പിയിൽ പ്രവേശത്തെ കുറിച്ച് നിരവധി അപവാദ പ്രചരണങ്ങളാണ് നിലനിൽക്കുന്നത്. ഇക്കാര്യത്തിൽ കൃത്യമായ വിവരം നൽകേണ്ടത് തന്‍റെ കടമയാണെന്നും കെജ്‌രിവാൾ ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി.

കഴിഞ്ഞയാഴ്ച സിദ്ദു തന്നെ വന്നു കണ്ടിരുന്നു. പാർട്ടി പ്രവേശത്തിനായി ഒരു നിബന്ധനയും മുന്നോട്ടുവെച്ചിട്ടില്ല. ആലോചിക്കാൻ കൂടുതൽ സമയം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും കെജ്‌രിവാൾ വ്യക്തമാക്കി.

കൂടുതൽ സമയം ചോദിക്കുവാനുള്ള സിദ്ദുവിന്‍റെ തീരുമാനത്തെ ബഹുമാനിക്കുന്നു. ഒരു നല്ല മനുഷ്യനും ക്രിക്കറ്റിലെ ഇതിഹാസവുമാണ് അദ്ദേഹം. സിദ്ദു ആം ആദ്മി പാർട്ടിയിൽ ചേർന്നാലും ഇല്ലെങ്കിലും അദ്ദേഹത്തോടുള്ള ബഹുമാനം എന്നുമുണ്ടാകുമെന്നും കെജ്‍രിവാൾ അറിയിച്ചു.

പഞ്ചാബ് തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് ആം ആദ്മി നേതൃത്വത്തോട് സിദ്ദു ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. അതേസമയം, ഉപമുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടുണ്ട്. അല്ലെങ്കിൽ അമൃത്സർ ലോക്സഭാ സീറ്റ് സിദ്ദുവിനോ ഭാര്യ ഡോ. നവജോത് കൗറിനോ നൽകാമെന്നാണ് കോൺഗ്രസ് നിലപാട്.

ബി.ജെ.പി രാജ്യസഭാംഗമായിരുന്ന സിദ്ദു ജൂലൈ ഏഴിനാണ്​ എം.പി സ്ഥാനം രാജിവെച്ചത്​. 2014ലെ തെരഞ്ഞെടുപ്പിൽ സീറ്റ്​ നി​ഷേധിച്ച സിദ്ദുവിനെ ​ഇൗ വർഷമാണ്​ രാജ്യസഭാംഗമായി നാമനിർദേശം ചെയ്​തത്​. 2004 മുതൽ പഞ്ചാബിലെ അമൃത്​സർ മണ്ഡലത്തെ ലോക്സഭയിൽ പ്രതിനിധീകരിച്ചിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.