ജെ.എന്‍.യു: പാര്‍ലമെന്‍റില്‍ ചര്‍ച്ചക്ക് തയാറെന്ന് സര്‍ക്കാര്‍; നടപടിവേണമെന്ന് പ്രതിപക്ഷം


രാജ്യസഭാ അധ്യക്ഷന്‍ വിളിച്ച സര്‍വകക്ഷിയോഗത്തിലാണ് സര്‍ക്കാറും പ്രതിപക്ഷവും നിലപാട് വ്യക്തമാക്കിയത്
ന്യൂഡല്‍ഹി: ജെ.എന്‍.യു പ്രശ്നം, രോഹിത് വെമുലയുടെ ആത്മഹത്യ തുടങ്ങി എല്ലാ വിഷയങ്ങളും പാര്‍ലമെന്‍റില്‍ ചര്‍ച്ചക്ക് ഒരുക്കമാണെന്നും സഭ സ്തംഭിപ്പിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍. ചര്‍ച്ച മാത്രമല്ല, ദേശസ്നേഹത്തിന്‍െറ മറപിടിച്ച് കാമ്പസിലും പുറത്തും പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്നവര്‍ക്കെതിരെ നടപടിയും വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു.
ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ, രാജ്യസഭാ അധ്യക്ഷന്‍ ഹാമിദ് അന്‍സാരി വിളിച്ച സര്‍വകക്ഷിയോഗത്തിലാണ് സര്‍ക്കാറും പ്രതിപക്ഷവും നിലപാട് വ്യക്തമാക്കിയത്. സഭാപ്രവര്‍ത്തനം സുഗമമായി നടത്തുന്നത് സംബന്ധിച്ച്  ധാരണയിലത്തൊനാകാതെയാണ് യോഗം പിരിഞ്ഞത്. ഉപരാഷ്ട്രപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. സഭാ സ്തംഭനം ഒഴിവാക്കാന്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗവും ധാരണയിലത്തൊതെ പിരിയുകയാണുണ്ടായത്. ഇതോടെ, ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പായി. പാര്‍ലമെന്‍റിന്‍െറ കഴിഞ്ഞ ശീതകാല സമ്മേളനവും മഴക്കാല സമ്മേളനവും പുര്‍ണമായും ബഹളത്തില്‍ മുങ്ങിയിരുന്നു. അത് ആവര്‍ത്തിക്കാതിരിക്കാനും സഭാനടപടികള്‍ തടസ്സപ്പെടാതിരിക്കാനും ലക്ഷ്യമിട്ടാണ് ഉപരാഷ്ട്രപതി സഭാ സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ചത്. ഫെബ്രുവരി 23നാണ് സമ്മേളനം തുടങ്ങുന്നത്. 25ന് റെയില്‍വേ ബജറ്റും 29ന് പൊതുബജറ്റും അവതരിപ്പിക്കും. ജി.എസ്.ടി ഉള്‍പ്പെടെ ബില്ലുകള്‍ മുന്നിലുണ്ട്. യോഗത്തില്‍ മന്ത്രി അരുണ്‍ ജെയ്റ്റ്ലി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ (കോണ്‍) തുടങ്ങിയവര്‍ പങ്കെടുത്തു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.