ബാബാ രാംദേവിന്‍െറ കമ്പനിക്ക് മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ വക 600 ഏക്കര്‍

മുംബൈ:  ബി.ജെ.പി അനുകൂല യോഗഗുരു ബാബാ രാംദേവിന്‍െറ കമ്പനിക്ക് മഹാ രാഷ്ട്ര സര്‍ക്കാര്‍ സൗജന്യമായി 600 ഏക്കര്‍ ഭൂമി അനുവദിച്ചു. പതഞ്ജലി ആയൂര്‍വേദിക് കമ്പനിക്കാണ് ഓറഞ്ച് സംസ്കരണ യൂണിറ്റ് സ്ഥാപിക്കാനും ആയൂര്‍വേദ ഉല്‍പന്ന നിര്‍മാണത്തിനുമായി് ഭൂമി അനുവദിച്ചത്. പ്രത്യേക സാമ്പത്തിക മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച  450ഏക്കറും ഇതില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, നാഗ്പൂരിലെ സുരക്ഷാ  ചുമതലയുള്ള മന്ത്രി ചന്ദ്രശേഖര്‍ ബവങ്കുല്‍, കമ്പനി പ്രതിനിധി ബാലകൃഷ്ണ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

അതേസമയം ഭൂമി സൗജന്യമായി നല്‍കിയതിനെതിരെ പ്രമുഖര്‍ രംഗത്തത്തെിയിട്ടുണ്ട്. സര്‍ക്കാരിന് വേണ്ടപ്പെട്ടവര്‍ക്കാണ് ഭൂമി നല്‍കിയതെന്നാണ് ഇവര്‍ പറയുന്നത്. സര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത് എന്‍.സി.പി വക്താവ് നവാബ് മാലികും രംഗത്തുവന്നു. ആയൂര്‍വേദ ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെങ്കില്‍ എന്തുകൊണ്ട് ടെന്‍ഡര്‍ വിളിച്ച് പരസ്യപ്പെടുത്തിയില്ളെന്നും ഭരണ സ്വാധീനം ഉപയോഗിച്ച് ബി.ജെ.പി വന ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍.സി.പി നേതാവ് ആരോപിച്ചു. അനുവദിക്കപ്പെട്ട ഭൂമി ബഹുരാഷ്ട്ര കമ്പനികളുടെ നിക്ഷേപത്തിന്‍െറയും കച്ചവടമേഖലയുടെയും ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.