ജഡ്ജിമാരില്‍ മുസ്ലിം പ്രാതിനിധ്യം 4.3 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്തെ 24 ഹൈകോടതികളില്‍ ആകെ ജഡ്ജിമാര്‍ 601. ഇതില്‍ മുസ്ലിം പ്രാതിനിധ്യം 4.3 ശതമാനം-26 പേര്‍. സുപ്രീംകോടതിയിലെ 26ല്‍ രണ്ടുപേരും. കേന്ദ്രസര്‍ക്കാറിന്‍െറ നീതിന്യായ വകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഇതു വ്യക്തമാവുന്നത്. 26 പേരില്‍ എട്ടുപേര്‍ ഈ വര്‍ഷവും മൂന്നുപേര്‍ അടുത്ത വര്‍ഷവും വിരമിക്കുന്നതോടെ പ്രാതിനിധ്യം ഇരുപതില്‍ താഴെയാവും. കേരള ഹൈകോടതിയിലാണ് ഏറ്റവും ഉയര്‍ന്ന പ്രാതിനിധ്യം. 35ല്‍ അഞ്ചുപേര്‍. ഹിമാചല്‍, ഛത്തിസ്ഗഢ്, മേഘാലയ, ഒഡിഷ, അസം, മധ്യപ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ത്രിപുര ഹൈകോടതികളില്‍ ആരുമില്ല. ജമ്മു-കശ്മീരിലെ 10 ജഡ്ജിമാരില്‍ മൂന്നുപേര്‍. ഹൈദരാബാദ്, രാജസ്ഥാന്‍ ഹൈകോടതികളിലുള്ള ഓരോ ജഡ്ജിമാര്‍ ഈ വര്‍ഷം വിരമിക്കും. സുപ്രീംകോടതിയിലും സമാന അവസ്ഥയുണ്ടാവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.