ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പ്രതീക്ഷ ഇനി സൈന നെഹ്വാളില്‍. വനിതാ സിംഗ്ള്‍സില്‍ മൂന്നു വട്ടം ജേത്രിയായ സൈന ആതിഥേയ താരം ഫിട്രിയാനി ഫിട്രിയാനിയെ കീഴടക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സ്കോര്‍: 21-11, 21-10. അതേസമയം ഇന്ത്യയുടെ പുരുഷ, വനിതാ ഡബ്ള്‍സ് ടീമുകള്‍ പുറത്തായി. പുരുഷന്മാരില് മനു അത്രി- സുമീത് റെഡി സഖ്യം കൊറിയയുടെ കോ സുങ് യുന്‍- ഷിന് ബയേക് ജോടിയോട് തോറ്റു. സ്കോര്‍: 9-21, 18-21. വനിതകളില്‍ ജ്വാല ഗുട്ട- അശ്വനി പൊന്നപ്പ സഖ്യവും പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.