മംഗളൂരു: കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് ദക്ഷിണ കന്നട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 150 തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് പൊലീസ് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബജ്റംഗ്ദള്‍ നേതാവ് പ്രശാന്ത് പൂജാരി മൂഡബിദ്രിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കലാപം. മൃതദേഹം വിലാപയാത്രയായി മംഗളൂരു നഗരത്തില്‍ കൊണ്ടുവന്ന് പൊതുദര്‍ശനത്തിന് വെച്ചിരുന്നു.
സംഭവത്തത്തെുടര്‍ന്ന് കാര്‍ക്കള,ബൈലൂര്‍, ബണ്ട്വാള്‍, മൂഡബിദ്രി മേഖലകളില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍, പൊലീസ് ശേഖരിച്ച വിവരങ്ങള്‍, പരാതികള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.