ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമം പിന്‍വലിക്കാനോ ഭേദഗതി ചെയ്യാനോ ആവശ്യപ്പെട്ട് ഒൗപചാരിക നിവേദനങ്ങളൊന്നും ലഭിച്ചിട്ടില്ളെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു. 2014ല്‍ ഈ നിയമപ്രകാരം എട്ടു സംസ്ഥാനങ്ങളിലായി ആകെ 47 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 18 എണ്ണം ഝാര്‍ഖണ്ഡിലും 16 എണ്ണം ബിഹാറിലുമാണ്. ഇതില്‍ ഝാര്‍ഖണ്ഡില്‍ ഒരാളെ മാത്രമാണ് ശിക്ഷിച്ചത്. 2015ലെ കണക്ക് ശേഖരിച്ചുവരുന്നതേയുള്ളൂ.
എന്നാല്‍, 2012ല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124-എ വകുപ്പിന്‍െറ ഉപയോഗത്തെക്കുറിച്ച് പഠിക്കണമെന്ന് നിയമമന്ത്രാലയത്തോട് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചിരുന്നതായും ആഭ്യന്തര സഹമന്ത്രി ഹരിഭായ് ചൗധരി വിശദീകരിച്ചു. ക്രിമിനല്‍ നിയമം വിശദമായി പുനരവലോകനം ചെയ്യാന്‍ നിയമ കമീഷനോട് നിയമമന്ത്രാലയം ആവശ്യപ്പെട്ടിരുന്നതായും മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.