ന്യൂഡല്‍ഹി: മുസ്ലിം വ്യക്തി നിയമം പാര്‍ലമെന്‍റ് പാസാക്കിയതല്ളെന്നും ഖുര്‍ആന്‍െറയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണെന്നും അതില്‍ സുപ്രീംകോടതി ഇടപെടരുതെന്നും ആള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ്. ഹിന്ദുമത വിഭാഗങ്ങള്‍ക്കിടയില്‍ അഖണ്ഡതയുണ്ടാക്കാന്‍ കൊണ്ടുവന്ന 1956ലെ ഹിന്ദു കോഡ് ബില്‍ ആ ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെട്ടത് കൊണ്ടല്ളേ ജാതി വിവേചനവും അയിത്തവും നിലനില്‍ക്കുന്നതെന്നും ബോര്‍ഡ് സത്യവാങ്മൂലത്തില്‍ സുപ്രീംകോടതിയോട് ചോദിച്ചു. മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനത്തിനെതിരെ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്‍െറ ബെഞ്ച് സ്വമേധയാ എടുത്ത കേസിന് നല്‍കിയ മറുപടിയിലാണ് ബോര്‍ഡ് ഈ വാദമുയര്‍ത്തിയത്.
പരാതിക്കാരില്ലാതെ തന്നെ മുസ്ലിം വ്യക്തി നിയമത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി നിലപാടിനെ ബോര്‍ഡ് എതിര്‍ത്തു. ഏക സിവില്‍ കോഡ് നടപ്പാക്കരുതെന്നും അഡ്വ. ഇഅ്ജാസ് മഖ്ബൂല്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു.
വ്യക്തിനിയമം പാലിക്കാനുള്ള അവകാശം ചോദ്യം ചെയ്യപ്പെടാനാവില്ളെന്ന് മുമ്പ് സുപ്രീംകോടതി പുറപ്പെടുവിച്ച വിധികള്‍ ഉദ്ധരിച്ച് പേഴ്സനല്‍ ലോ ബോര്‍ഡ് സമര്‍ഥിച്ചു.
മുസ്ലിം സ്ത്രീകളുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഭേദഗതിചെയ്യാന്‍ തുനിഞ്ഞാല്‍ അത് കോടതിയുടെ നിയമനിര്‍മാണമായി മാറും. ദേശീയ ഐക്യത്തിനും അഖണ്ഡതക്കും ഐക്യദാര്‍ഢ്യത്തിനും ഏകസിവില്‍ കോഡ് വേണമെന്ന വാദം ബോര്‍ഡ് തള്ളി. രാജ്യത്ത് നിലവിലുള്ള മുസ്ലിം വ്യക്തിനിയമം ഭരണഘടനക്ക് വിരുദ്ധമായ രീതിയില്‍ പുരുഷനും സ്ത്രീക്കും ഇടയില്‍ വിവേചനം കല്‍പിക്കുന്നുണ്ടോ എന്ന് മറുപടി നല്‍കനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്.
വിവാഹമോചനം, ഒരു ഭാര്യ നിലവിലിരിക്കെ ഭര്‍ത്താവിന്‍െറ രണ്ടാം വിവാഹം എന്നിവയില്‍ മുസ്ലിം വ്യക്തിനിയമത്തിന്‍ കീഴില്‍ മുസ്ലിം സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നുണ്ടോ എന്ന് മറുപടിയില്‍ പ്രത്യേകം വ്യക്തമാക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.