ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണം അന്വേഷിക്കാന്‍ പാക് ഉന്നതതല സംഘത്തിന് ഇന്ത്യ അനുമതി നല്‍കിയതിനെതിരെ ഡല്‍ഹി നിയമസഭയില്‍ എം.എല്‍.എമാരുടെ പ്രതിഷേധം. അന്വേഷണത്തിന് അനുമതി നല്‍കിയതിലൂടെ മോദി പാകിസ്താനു കീഴടങ്ങിയിരിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തി.
പാക് ചാര സംഘടന ഐ.എസ്.ഐക്കെതിരെ ബാനറുകള്‍ ഉയര്‍ത്തിയാണ് ഭരണപക്ഷ എം.എല്‍.എമാര്‍ പ്രതിഷേധിച്ചത്. ഇതേ തുടര്‍ന്ന് നിയമസഭ 30 മിനിട്ട് നേരത്തേക്ക് നിര്‍ത്തി വെക്കേണ്ടി വന്നു.
ഇന്ത്യക്കെതിരെ ഭീകരവാദം സ്പോണ്‍സര്‍ ചെയ്യുന്നത് പാകിസ്താനാണ്. അങ്ങനെയിരിക്കെ എന്തുകൊണ്ടാണ് മോദി പാക് ഇന്‍്റലിജന്‍സിനും സുരക്ഷാ ഉദ്യോഗസഥര്‍ക്കും അന്വേഷണത്തിന് അനുമതി നല്‍കിയതെന്നും കെജ്രിവാള്‍ ചോദിച്ചു.
ജനവരി രണ്ടിനാണ് പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമ താവളം പാക് ഭീകരര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ആറ് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.