അധികാരത്തില്‍ വന്നാല്‍ ജെല്ലിക്കെട്ട് പുന:സ്ഥാപിക്കുമെന്ന് കരുണാനിധി

അധികാരത്തില്‍ വന്നാല്‍ ജെല്ലിക്കെട്ട് പുന:സ്ഥാപിക്കുമെന്ന് കരുണാനിധി

ചെന്നൈ: തങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ജെല്ലിക്കെട്ട് പുനസ്ഥാപിക്കുമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധി. ജെല്ലിക്കെട്ട്  വിഷയത്തില്‍ ഡി.എം.കെ ജനങ്ങളെ വഞ്ചിച്ചെന്ന എ.ഐ.ഡി.എം.കെയുടെ വാദത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് ജെല്ലിക്കെട്ട് ശരിയായ രീതിയില്‍ നടത്താന്‍ 2009ല്‍ നിയന്ത്രണം കൊണ്ടു വരികയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി മധുരയില്‍ ജെല്ലിക്കെട്ട് സംഘടിപ്പിക്കാനുള്ള യാതൊരു നടപടിയും ജയലളിതയുടെ ഭാഗത്ത് നിന്നുണ്ടായില്ളെന്നും കരുണാനിധി പറഞ്ഞു. കോടതി വിധി വന്ന് ഏഴുമാസത്തിന് ശേഷം കേന്ദ്രത്തെ സമീപിച്ചതിനാലാണ് 2015ല്‍ ജെല്ലിക്കെട്ട് നടത്താന്‍ കഴിയാതെ പോയതെന്നും കരുണാനിധി കുറ്റപ്പെടുത്തി. നേരത്തെ ജെല്ലിക്കെട്ട് നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത് സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്ന് ജെല്ലിക്കെട്ടിനനുകൂലമായി ഒാർഡിനൻസ് ഇറക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.