ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്ലിംകള്‍ പ്രവാചകന്‍െറ മദീനാമോഡലാണ് അനുവര്‍ത്തിക്കേണ്ടതെന്നും സ്വന്തം ആരാധനാലയത്തേക്കാള്‍ മറ്റുള്ളവരുടെ ആരാധനാസ്ഥലങ്ങളെ ബഹുമാനിക്കലാണിതെന്നും ബി.ജെ.പി. നവഖാലിയില്‍ മഹാത്മാഗാന്ധി മുസ്ലിംകളോട് നടത്തിയ ആഹ്വാനമാണിതെന്നും ഝാര്‍ഖണ്ഡില്‍ കാലിക്കച്ചവടക്കാരെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ബി.ജെ.പിക്കുള്ള അഭിപ്രായമെന്നനിലയില്‍ പാര്‍ട്ടി വക്താവ് എം.ജെ. അക്ബര്‍ പറഞ്ഞു.
‘ലകും ദീനുകും വലിയ ദീനി’ എന്ന് നോക്കി ചൊല്ലി, ‘നിന്‍െറ വിശ്വാസം നിനക്ക്, എന്‍െറ വിശ്വസം എനിക്ക്’ എന്നുള്ള ഇസ്ലാമിന്‍െറ ഈ അധ്യാപനമാണ് മതേതരത്വത്തിന്‍െറ ഏറ്റവും മികച്ച നിര്‍വചനമെന്ന് അക്ബര്‍ പറഞ്ഞു. മതത്തില്‍ ബലാല്‍ക്കാരമില്ളെന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. എന്നാല്‍, ഈ വിശ്വാസമുള്ളവര്‍ ഇത് മറന്നിരിക്കുകയാണ്. മുസ്ലിമായവര്‍ വിശ്വാസം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും വിശ്വാസത്തെ ആക്രമണത്തിനും ഭീകരതക്കും ഉപയോഗിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഇതര മതസ്ഥര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാകുന്നതെന്നും അക്ബര്‍ പറഞ്ഞു. സ്വന്തം ആരാധനാലയത്തേക്കാള്‍ മറ്റുള്ളവരുടെ ആരാധനാസ്ഥലങ്ങളെ ബഹുമാനിക്കണമെന്നാണ് പ്രവാചകന്‍ മദീനയില്‍ പഠിപ്പിച്ചത്. കേരളത്തില്‍ ദലിത് യുവതി മാനഭംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടപ്പോള്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാലു ദിവസമെടുത്തെങ്കില്‍ ഝാര്‍ഖണ്ഡില്‍ കാലിക്കച്ചവടക്കാരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ എട്ടുപേരില്‍ അഞ്ചുപേര്‍ 24 മണിക്കൂറിനകം അറസ്റ്റിലായെന്നും അക്ബര്‍ കൂട്ടിച്ചേര്‍ത്തു.
പശുവിന്‍െറ പേരില്‍ പശുമാംസം കഴിക്കുന്നതിന്‍െറ പേരില്‍ മുസ്ലിമിനെയും ദലിതനെയും വേട്ടയാടുന്നത് എന്തിനാണെന്ന് സി.പി.ഐ നേതാവ് ഡി. രാജ ചോദിച്ചു. ഒരുകൂട്ടര്‍ രാജ്യത്തെ നിയമം കൈയിലെടുത്ത് ആരെന്ത് ഭക്ഷിക്കണമെന്നും എന്ത് ഭക്ഷിക്കരുതെന്നും തീരുമാനിക്കുന്നത് എങ്ങനെയാണെന്ന് രാജ ചോദിച്ചു. അത് പറയാന്‍ ആരാണവര്‍? എന്ത് തിന്നണമെന്ന് ജനം തീരുമാനിക്കും. ഭക്ഷണം സംസ്കാരത്തിന്‍െറ ഭാഗമാണ്. പശുവിനെ സംരക്ഷിക്കാനെന്നപേരില്‍ മുസ്ലിമിനെയും ആദിവാസിയെയും ദലിതനെയും ആക്രമിക്കുകയാണ്. ഇതൊക്കെ സംസ്ഥാന വിഷയമാണെന്ന് പറഞ്ഞൊഴിഞ്ഞാല്‍ പിന്നെ എന്താണ് കേന്ദ്രത്തിന്‍െറ ഉത്തരവാദിത്തമെന്നും രാജ ചോദിച്ചു. പശുവിന്‍െറ പേരിലും പശുമാംസം ഭക്ഷിച്ച പേരിലും ഭരണഘടനാപരാമയ അവകാശങ്ങള്‍ ലംഘിക്കുമ്പോള്‍ എന്ത് നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രാജ ആവശ്യപ്പെട്ടു. മുസ്ലിം കാലിക്കച്ചവടം നടത്തിയാല്‍ ഗോഹത്യയും അമുസ്ലിം കാലിക്കച്ചവടം നടത്തിയാല്‍ വ്യാപാരവുമാകുന്നത് രാഷ്ട്രീയമായ രോഗമാണെന്ന് ഗുലാം നബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.