അക്ബര്‍ റോഡിന്‍െറ പേര് മാറ്റില്ല; നിര്‍ദേശം കേന്ദ്രം തള്ളി


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അക്ബര്‍ റോഡിന്‍െറ പേര് മാറ്റണമെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ തള്ളി. കഴിഞ്ഞ ദിവസം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറായിരുന്നു നിര്‍ദേശം കേന്ദ്രസര്‍ക്കാറിന്‍െറ മുന്നില്‍ വെച്ചത്.

 ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ളെന്നും ഇത് നടപ്പിലാന്‍ പറ്റില്ളെന്നും കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്താണ് അക്ബര്‍ റോഡ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം  ഒൗറംഗസീബ് റോഡിന്‍െറ പേര് മാറ്റിയത് വന്‍ വിവാദമായിരുന്നു. ഇത് മുന്‍കൂട്ടി കണ്ടാണ് നിര്‍ദേശം തള്ളിയതെന്ന് അഭിപ്രായങ്ങള്‍ ഉണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.