ന്യൂഡല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. കേസ് അന്വേഷിച്ച പ്രത്യേക ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥനായിരുന്ന സതീഷ് വര്‍മക്ക് ഡല്‍ഹി നോര്‍ത്ത് ഊസ്റ്റേണ്‍ ഇലക്ര്ടിക്ക് പവര്‍ കോര്‍പ്പറേഷനാണ് (നീപ്കോ)കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. അനുമതിയില്ലാതെ ലീവ് എടുക്കല്‍, പെരുമാറ്റ ദൂഷ്യം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാരണം കാണിക്കല്‍ നോട്ടീസ് .
ഷില്ളോങ് ആസ്ഥാനമായുള്ള നീപ്കോയുടെ ചീഫ് വിജിലന്‍സ് ഓഫീസറാണ് സതീഷ് വര്‍മ. 1986ലെ ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. താന്‍ ഇപ്പോള്‍ തിരക്കിലാണെന്നും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ളെന്നും സതീഷ് വര്‍മ പ്രതികരിച്ചു.
ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റു മുട്ടല്‍ കേസ് അന്വേഷണത്തിന് ഗുജറാത്ത് ഹൈകോടതി നിയമിച്ചഅന്വേഷണ സംഘത്തിലെ അംഗമായിരുന്നു സതീഷ് വര്‍മ. ഏറ്റുമുട്ടല്‍ ആസൂത്രിതമാണെന്നും ഇസ്രത്ത് ജഹാന്‍ തീവ്രവാദിയാണോ എന്ന് സംശയമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്‍െ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.