ഉത്തരേന്ത്യക്ക് ചൂടേറുന്നു; സൈനികര്‍ക്ക് സൂര്യാതപമേറ്റു

ജയ്പുര്‍: ഉത്തരേന്ത്യയില്‍ കനത്ത ചൂട് തുടരുന്നു. വ്യാപകമായ ഉഷ്ണതരംഗത്തില്‍ ഇതുവരെ 13 പേര്‍ മരിച്ചു.  രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ കാവല്‍ നില്‍ക്കുകയായിരുന്ന മൂന്ന് ബി.എസ്.എഫ് ജവാന്മാര്‍ക്ക് സൂര്യാതപമേറ്റു. കഴിഞ്ഞ ദിവസം 51 ഡിഗ്രി താപനില രേഖപ്പെടുത്തിയ ജോധ്പൂര്‍ ജില്ലയില്‍ താപനില 46 ആയി താഴ്ന്നു.

എന്നാല്‍ സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ കനത്ത ചൂട് തുടരുകയാണ്. ചുരു, ഗംഗാനഗര്‍ എന്നിവിടങ്ങളില്‍ 49.2 ആണ് താപനില. കടുത്ത ചൂടിനൊപ്പം രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന സംസ്ഥാനത്ത് പല നഗരങ്ങളിലും ചൂടു കുറക്കാന്‍ ഫയര്‍ ഫോഴ്സ് വാഹനത്തില്‍ വെള്ളം തളിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ  ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.മധ്യപ്രദേശ്, മഹാരാഷ്ട്രയിലെ വിദര്‍ഭ, പഞ്ചാബ്, ഹരിയാന, ഛണ്ഡീഗഢ്, ഡല്‍ഹി, ഉത്തര്‍പ്രദേശിന്‍െറ കിഴക്കു ഭാഗം, ഗുജറാത്ത് എന്നിവിടങ്ങളില്‍ കടുത്ത ചൂടു തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത്തവണ മണ്‍സൂണ്‍ ആറു ദിവസം വൈകുമെന്നും പ്രവചിച്ചിട്ടുണ്ട്.

തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ അന്തമാന്‍ ദ്വീപുകളില്‍ രണ്ടു ദിവസം നേരത്തേ എത്തിയെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് മൂലം മണ്‍സൂണ്‍ കേരളത്തിലത്തെുന്നത് വൈകുമെന്നും കാലാവസ്ഥാ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.