കേന്ദ്രസര്‍ക്കാര്‍ വാര്‍ഷിക പ്രചാരണത്തിന് ബച്ചനും


മുംബൈ: നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ രണ്ടാം വാര്‍ഷികാഘോഷപരിപാടിയില്‍ ‘ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ’ പദ്ധതിയുമായി ബന്ധപ്പെട്ട ഭാഗത്തില്‍ ആതിഥേയനായത്തെുമെന്ന് നടന്‍ അമിതാഭ് ബച്ചന്‍. കേന്ദ്രസര്‍ക്കാറിന്‍െറ വാര്‍ഷികാഘോഷചടങ്ങില്‍ താരം പങ്കാളിയായത് വിവാദത്തിന് വഴിവെച്ചിരുന്നു. പരിപാടി അവതരിപ്പിക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസ് വിമര്‍ശമുയര്‍ത്തിയപ്പോള്‍ തനിക്ക് ക്ഷണം ലഭിച്ചതിനാല്‍ പങ്കെടുക്കുന്നുവെന്നും പരിപാടിയിലെ ഒരു ചെറിയ ഭാഗം മാത്രമാണ് അവതരിപ്പിക്കുന്നതെന്നും ബച്ചന്‍ പറഞ്ഞു. താന്‍ പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ ദൗത്യത്തിന്‍െറ അംബാസഡറാണെന്നും അതുമായി ബന്ധമുള്ള വിഷയം മാത്രമാണ് അവതരിപ്പിക്കുന്നതെന്നും ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.

പനാമ പേപ്പര്‍ വെളിപ്പെടുത്തലില്‍ ബച്ചന്‍െറ പേരുണ്ടായിരുന്നതും കേന്ദ്രവുമായുള്ള അടുപ്പവും കൂട്ടിച്ചേര്‍ത്ത് പ്രതിപക്ഷം ബച്ചനെതിരെ ആക്രമണം അഴിച്ചുവിടുന്നുണ്ട്. ഇന്ത്യാ ഗേറ്റില്‍ ശനിയാഴ്ചയാണ് പരിപാടി. ‘സരാ മുസ്കുരാ ദോ’ (പുഞ്ചിരിക്കൂ) എന്ന് പേരിട്ട പരിപാടിയില്‍ സര്‍ക്കാറിന്‍െറ പദ്ധതികളും നേട്ടങ്ങളുമായിരിക്കും ഉയര്‍ത്തിക്കാട്ടുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.