ന്യൂഡല്‍ഹി: പൂജാ, ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയില്‍ സുരക്ഷ കര്‍ശനമാക്കി. അതിര്‍ത്തി സംഘര്‍ഷ ഭരിതമായ സാഹചര്യത്തില്‍ ഇക്കുറി ആഘോഷനാളുകളില്‍ ആക്രമണത്തിന് സാധ്യതയേറെയെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തിന് പിന്നാലെ ഡല്‍ഹി ഉള്‍പ്പെടെ, രാജ്യത്തെ മെട്രോ നഗരങ്ങളില്‍ പൊലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഡല്‍ഹിയില്‍ ആഘോഷദിനങ്ങളില്‍ ജനങ്ങള്‍ തിങ്ങി നിറയാറുള്ള ഷോപ്പിങ് കേന്ദ്രം ഉള്‍പ്പെടെ എല്ലായിടത്തും സുരക്ഷ ഇരട്ടിയാക്കി. പ്രമുഖ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള സുരക്ഷാ സംവിധാനത്തിന്‍െറ പോരായ്മ പൊലീസ് പരിശോധിച്ചുവരുകയാണ്. സംശയകരമായ എന്തെങ്കിലും നീക്കം കണ്ടാല്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങളോട് ഡല്‍ഹി പൊലീസ് അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.