കാവേരി: അതിര്‍ത്തിയില്‍ മുന്‍കരുതല്‍ നിര്‍ദേശം

കാവേരി: അതിര്‍ത്തിയില്‍ മുന്‍കരുതല്‍ നിര്‍ദേശം

ചെന്നൈ: കാവേരി തര്‍ക്കത്തില്‍ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് കര്‍ണാടകയില്‍ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ തമിഴ്നാട് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. അതിര്‍ത്തി കടക്കുന്ന വാഹനങ്ങള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കുന്നുണ്ട്. മുഖ്യമന്ത്രി ജയലളിതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി പ്രശ്നം ചര്‍ച്ച ചെയ്തു.
കര്‍ണാടക രജിസ്ട്രേഷന്‍ ടൂറിസ്റ്റ് ബസിന് നേരെ തഞ്ചാവൂരില്‍ കല്ളേറുണ്ടായി. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ കര്‍ണാടകയിലേക്കുള്ള സര്‍വിസുകള്‍ വെട്ടിക്കുറച്ചു. കര്‍ണാടക ബസുകളും തമിഴ്നാട്ടിലേക്ക് എത്തുന്നില്ല. ഇരു സംസ്ഥാനങ്ങളില്‍ നിന്നുളള ബസുകളും അതിര്‍ത്തിയില്‍ യാത്ര അവസാനിപ്പിക്കുകയാണ്. 700ഓളം ബസുകളാണ് ഇരു സംസ്ഥാനങ്ങളിലും സര്‍വിസ് നടത്തുന്നത്.

കൃഷ്ണഗിരി, ധര്‍മപുരി- ഹൊസൂര്‍ പാതയിലും പാലാര്‍ വഴിയും മറ്റും കര്‍ണാടകയിലേക്കുള്ള വാഹന ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ബസുകള്‍ ഓട്ടം നിര്‍ത്തിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങികിടക്കുകയാണ്. സുരക്ഷ പരിഗണിച്ച് നിരവധി പേര്‍ റോഡുയാത്ര ഉപേക്ഷിക്കുന്നുണ്ട്. ട്രെയിന്‍, വിമാന യാത്രക്കാരുടെ എണ്ണം കൂടി.
കാവേരിയുടെ തീരപ്രദേശങ്ങളായ മാണ്ഡ്യ, മഡ്ഡൂര്‍ മേഖലയില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി റോഡുകള്‍ കൈയടക്കിയിരിക്കുകയാണ്. സുപ്രീംകോടതി നിര്‍ദേശപ്രകാരം വെള്ളം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ കര്‍ഷക സംഘടനകളും പ്രതിഷേധ രംഗത്തുണ്ട്. കാവേരി ജലം വിട്ടുകിട്ടുന്ന വിഷയത്തില്‍ ഒത്തുതീര്‍പ്പ് പാടില്ളെന്ന് തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.