ന്യൂഡല്‍ഹി: വിവിധ ഹൈകോടതികളില്‍ 25 ജഡ്ജിമാരെ ഈയാഴ്ച നിയമിക്കും. ഏപ്രില്‍, മേയ് മാസങ്ങളില്‍ സുപ്രീംകോടതി കൊളീജിയം നല്കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ആറ് ഹൈകോടതികളിലേക്ക് ജഡ്ജിമാരെ നിയമിക്കുന്നത്. സുപ്രീംകോടതി നടപടിക്രമം പൂര്‍ത്തീകരിച്ചിട്ടും ജഡ്ജിമാരെ നിയമിക്കാത്തതുമൂലം നീതിന്യായ സംവിധാനം തകരുകയാണെന്ന് അഭിപ്രായപ്പെട്ട്, ജഡ്ജി നിയമനകാര്യത്തില്‍ എത്രയുംവേഗം നടപടിയെടുക്കണമെന്ന് ആഗസ്റ്റ് 12ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.