കാവേരി: തമിഴ് വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; ചെന്നൈയില്‍ ഹോട്ടലിന് നേരെ ബോംബേറ്

ചെന്നൈ: കാവേരി നദീജല പ്രശ്നം തമിഴ്നാട്- കന്നട സംസ്ഥാനങ്ങള്‍ക്കിടയിലെ ബന്ധം വഷളാക്കുന്നതിനിടെ ചെന്നൈയില്‍ കന്നട സ്വദേശികളുടെ ഹോട്ടലിനെതിരെ ആക്രമണം. തമിഴ് വിദ്യാര്‍ഥി ബംഗളൂരുവില്‍ മര്‍ദ്ദനത്തിരയാതിന്‍െറ പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവം. ഡോ. രാധാകൃഷ്ണന്‍ ശാലയിലെ ന്യൂ വുഡ്ലാന്‍ഡ്സ് ഹോട്ടലിന് നേരെയാണ് ഒരുകൂട്ടം അക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. 15 ഓളം വരുന്ന അക്രമി സംഘം തിങ്കളാഴ്ച അതിരാവിലെയാണ് ഹോട്ടലിലത്തെി അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ ഹോട്ടല്‍ റിസപ്ഷനിലെ ഫര്‍ണിച്ചറും മറ്റും തകര്‍ന്നു. ഹോട്ടലിനോട് ചേര്‍ന്നുള്ള ഐസ്ക്രീം പാര്‍ലറിനും കേടുപറ്റി. അക്രമത്തില്‍ ആര്‍ക്കും പരിക്കില്ല.

അക്രമത്തിശേഷം ഹോട്ടലിന്‍റെ ചുവരില്‍ അക്രമികള്‍ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ തമിഴര്‍ മര്‍ദ്ദനത്തിനിരയായാല്‍ തമിഴ്നാട്ടില്‍ കര്‍ണാടകക്കാരും ആക്രമിക്കപ്പെടുമെന്ന മുന്നറിയിപ്പാണ് തമിഴില്‍ എഴുതിയ പോസ്റ്റിലുള്ളത്. എന്നാല്‍ അക്രമത്തിന്‍െറ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെുടത്തിട്ടില്ല. സംഭവസ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

കവേരി നദീജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ കര്‍ണാടകയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ശനിയാഴ്ചയാണ് ബംഗളൂരുവില്‍ തമിഴ് വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേറ്റത്. ഇതിനെതിരെ തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍  കക്ഷിരാഷ്ട്രീയ ഭേദമന്യേ രംഗത്തുവന്ന സാഹചര്യത്തിലാണ് ഹോട്ടലിന് നേരെ അക്രമം.
ബംഗളൂരുവില്‍ പഠിക്കുന്ന 22 കാരനായ എഞ്ചിനീയര്‍ വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേറ്റത്. കോളജിന് സമീപത്തുവെച്ച് ഒരുകൂട്ടം പ്രക്ഷോഭകര്‍ സംഘംചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കാവേരി പ്രശ്നത്തില്‍ തമിഴ്നാടിനെതിരെ പ്രതികരിച്ച കന്നട നടിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടു എന്നാരോപിച്ചായിരുന്നു തമിഴ്നാട്ടുകാരനായ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് മര്‍ദ്ദനത്തിന്‍െറ ദൃശ്യങ്ങള്‍ പുറത്താവുകയും കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും പ്രാദേശിക ചാനലുകള്‍ അത് പുറത്തുവിടുകയും ചെയ്തതോടെയാണ് തമിഴ്നേതാക്കള്‍ കര്‍ണാടകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തത്തെിയത്.

അതിനിടെ തമിഴ്നാട്ടിലെ രാമനാഥപുരത്ത് കർണാടകയിൽ നിന്നെത്തിയ ബസുകൾ അക്രമികൾ തല്ലിത്തകർത്തു. സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.