കര്‍ണാടകയില്‍ വ്യാപക അക്രമം; കർഫ്യൂ തുടരുന്നു, കൂടുതൽ സേനയെ വിന്യസിച്ചു

ബംഗളൂരു: തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ സുപ്രിം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാവത്തതിനെ തുടര്‍ന്ന് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷം രൂക്ഷമായി. സംഘര്‍ഷം വ്യാപിക്കവേ ബെംഗളൂരു നഗരത്തില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചു. സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, ആര്‍.പി.എഫ് എന്നീ സേനകളെയാണ് വിന്യസിച്ചിരിക്കുന്നത്.

ബെംഗളൂരു നഗരത്തില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ 16 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ 144 പ്രഖ്യാപിച്ചു. നഗരത്തില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ട്. നഗരത്തില്‍ ബുധനാഴ്ചവരെ നിരോധനാഴ്ച തുടരും

സ്ഥിതിഗതികൾ വിലയിരുത്താൻ കർണാടക മന്ത്രിസഭയുടെ അടിയന്തരയോഗം ഇന്നു ചേരും. ജനങ്ങൾ സമാധാനം പാലിക്കണമെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഹഗനപള്ളിയില്‍ പൊലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. പൊലീസ് വാഹനം പ്രതിഷേധക്കാര്‍ കത്തിക്കാന്‍ ശ്രമിച്ചതിനത്തെുടര്‍ന്നാണ് വെടിയുതിര്‍ത്തത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മൈസൂരിലെ വീടിനുനേരെ കല്ലേറുണ്ടായി.

ബംഗളൂരുവിലും മൈസൂരുവിലും ശ്രീരംഗപട്ടണത്തും തമിഴ്നാട് ബസുകളും മദ്ദൂരില്‍ ലോറികളും അഗ്നിക്കിരയാക്കി. ബംഗളൂരുവിൽ തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 30 ഓളം ബസുകള്‍ക്ക് പ്രക്ഷോഭകര്‍ തീയിട്ടു. മൈസൂര്‍ റോഡിലുള്ള  കെ.പി.എന്‍ ട്രാവൽസി​​​െൻറ ബസ് ഡിപ്പോയിലാണ് അക്രമുണ്ടായത്. നഗരത്തിലെ തമിഴ്നാട് സ്വദേശികളുടെ സ്ഥാപനങ്ങള്‍ക്കു നേരെയും തമിഴ്നാട് രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് നേരെയും  ആക്രമണമുണ്ടായി. അമ്പതോളം ലോറികള്‍ക്കു കല്ളെറിഞ്ഞു. ലെഗ്ഗേരിയില്‍ പൊലീസ് വാന്‍ കത്തിച്ചു. മണ്ഡ്യ മദ്ദൂരില്‍ യുവാവ് തീയില്‍ ചാടി ആത്മാഹുതിക്കു ശ്രമിച്ചു. അക്രമം നടത്തിയ 200പേരെ അറസ്​റ്റു ചെയ്​തതായി പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു. സംഘര്‍ഷ മേഖലകളില്‍ ക്രമസമാധാനപാലനത്തിനു 15,000 പൊലീസുകാരെ വിന്യസിച്ചു. അക്രമം പടര്‍ന്നതിനെ തുടര്‍ന്ന് ബംഗളൂരുവിലും മറ്റു സംഘർപ്രദേശങ്ങളിലും 10 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു .

കെങ്കരേി, മഗാടി റോഡ്, ആര്‍.ആര്‍ നഗര്‍, ചന്ദ്ര ലേഒൗട്ട്, കെ.പി അഗ്രഹാര, യശ്വന്ത്പുര, മഹാലക്ഷമി ലേഒൗട്ട് , പീനയ, ആര്‍.എം.സി യാര്‍ഡ്, നന്ദിനി ലേ ഒൗട്ട്, ജ്ഞാനഭാരതി എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

മെട്രോ, ബസ് സര്‍വീസുകള്‍ റദ്ദാക്കുകയും ബംഗളൂരു-മൈസൂരു റോഡ് അടച്ചിടുകയും ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗളൂരുവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച ഉച്ചയോടെ അടച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബെംഗളൂരില്‍ നിന്ന് സേലം വഴി കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ റദ്ദാക്കി. തമിഴ്നാട്ടില്‍ കര്‍ണാടക രജിസ്ട്രേഷനുള്ള ബസുകള്‍ക്ക് നേരയുണ്ടായ അക്രമങ്ങളെ തുടര്‍ന്ന് തമിഴ്നാട്ടിലേക്കുള്ള ബസ് സര്‍വീകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ റദ്ദാക്കിയിരുന്നു. അക്രമം വ്യാപകമായതിനെ തുടർന്ന്​  സംസ്ഥാനത്തിനകത്തുള്ള ബസ് സര്‍വീസുകളും റദ്ദാക്കി

ബംഗളൂരുവില്‍ തമിഴ്നാട്ടുകാര്‍ കൂടുതലായി താമസിക്കുന്ന ഇന്ദിരാ നഗര്‍, കെആര്‍ നഗര്‍, പ്രകാശ് നഗര്‍, ഫ്രാസെര്‍ ടൗണ്‍, ആര്‍ടി നഗര്‍, താനാരി റോഡ്, ഹെഗ്ഡെ നഗര്‍, ശ്രീരാംപുര, ഖലാസി പാളയം എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

തമിഴ്നാടിന് ദിവസേന വിട്ടുനല്‍കേണ്ട വെള്ളത്തിന്‍െറ അളവില്‍ ചെറിയതോതില്‍ ഇളവുനല്‍കിയെങ്കിലും നേരത്തെ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ദിവസം ജലം നല്‍കണമെന്നാണ് കോടതി ഉത്തരവ്. നേരത്തെയുള്ള ഉത്തരവില്‍  മാറ്റങ്ങള്‍ വരുത്താന്‍ കോടതി വിസമ്മതിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ശാന്തമായിത്തുടങ്ങിയ കര്‍ണാടകയിലെ അന്തരീക്ഷം വീണ്ടും സംഘര്‍ഷഭരിതമായത്. നേരത്തെ വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെതുടര്‍ന്ന് വെള്ളിയാഴ്ച സംസ്ഥാനത്ത് ബന്ദ് ആചരിച്ചിരുന്നു.

ബന്ദില്‍ ബംഗളൂരു, മൈസൂരു നഗരങ്ങളും കാവേരി മേഖലയും നിശ്ചലമായിരുന്നു. ചരിത്രത്തിലാദ്യമായി ബംഗളൂരുവില്‍ ഐ.ടി മേഖലയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു.  രണ്ടായിരത്തോളം സംഘടനകളായിരുന്നു ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തത്തെിയിരുന്നത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.