ചിക്കുൻ ഗുനിയ ; ഡൽഹിയിൽ മരണം പതിനൊന്നായി

ന്യൂഡൽഹി: ചിക്കുൻ ഗുനിയ ബാധിച്ചതിനെ തുടർന്ന്​ ഡൽഹിയിൽ ഒരു മരണം കൂടി സ്​ഥിരീകരിച്ചു. ഇതോടെ ചിക്കുൻ ഗുനിയ ബാധിച്ച്​ മരിച്ചവരുടെ എണ്ണം പതിനൊന്നായി. മരിച്ചവരിൽ ഏറെയും 80 വയസിന്​ മുകളിലുള്ളവരാണ്​. ഇതിന്​ പുറമെ​  ഡെങ്കിപ്പനി, ഉൾപ്പെടെയുള്ള കൊതുക്​ ജന്യ രോഗങ്ങളുടെ ഭീതിയിലാണ്​ ഡൽഹി നഗരം. പകര്‍ച്ച വ്യാധികള്‍ രൂക്ഷമാകുമ്പോഴും സര്‍ക്കാര്‍  ഇടപെടുന്നില്ലെന്ന പ്രതിഷേധം വ്യാപകമാണ്.

അതേസമയം കേന്ദ്രസര്‍ക്കാറാണ് ഇതില്‍ ഉത്തരവാദിയെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വാദം. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ചോദിക്കണമെന്നും അവര്‍ക്കാണ് ഇപ്പോള്‍ അധികാരമെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കെജ്​രിവാളിന്റെ മറുപടി. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. ആശുപ​ത്രികളിൽ ആവശ്യത്തിനുള്ള മരുന്നുകളുണ്ടെന്നും പരിശോധനക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.