സ്ത്രീ തൊഴിലാളികളുടെ അനുപാതത്തില്‍ ഒന്നാമത് സിക്കിം; പിറകില്‍ ഡല്‍ഹി

വാഷിങ്ടണ്‍:  ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീ തൊഴിലാളികളുടെ അനുപാതത്തിലും സുരക്ഷിത്വത്തിലും ഒന്നാം സ്ഥാനം  സിക്കിമിന്. സെന്‍റര്‍ ഫോര്‍  സ്ട്രാറ്റജിക് ആന്‍റ് ഇന്‍റര്‍നാഷണല്‍ സ്റ്റഡീസിന്‍്റെ (സി.എസ്.ഐ.എസ്) റിപ്പോര്‍ട്ട് പ്രകാരം വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിം ആണ് സ്ത്രീ തൊഴിലാളികളുടെ എണ്ണത്തിലും ജീവിതനിലവാരത്തിലും ഒന്നാമത് നില്‍ക്കുന്നത്. എന്നാല്‍ തലസ്ഥാന നഗരമായ ഡല്‍ഹിയാണ് ഇതില്‍ ഏറ്റവും പിറകിലുള്ളത്. സ്ത്രീ തൊഴിലാളികളുടെ അനുപാതത്തില്‍ സിക്കിമിന് 40 പോയിന്‍റും ഡല്‍ഹിക്ക് 8.5 പോയിന്‍റുമാണ് സി.എസ്.ഐ.എസ്നല്‍കിയിട്ടുള്ളത്.

സ്ത്രീകളുടെ ജോലി സമയം സംബന്ധിച്ച നിയന്ത്രണങ്ങളും നിയമങ്ങളും, സംസ്ഥാനത്തിലെ സ്ത്രീകളുടെ അനുപാതമനുസരിച്ച് ജോലി ചെയ്യുന്നവരുടെ എണ്ണം, സംസ്ഥാനത്ത് വനിതകള്‍ക്ക് വേണ്ടി നടപ്പാക്കിയിട്ടുള്ള  സ്റ്റാര്‍ട്ട് അപ്പ്, സംരംഭക പദ്ധതികള്‍, സ്ത്രീതൊഴിലാളികള്‍ക്ക് നേരെയുള്ള അതിക്രമം തടയുന്നതിന് വേണ്ടി നടപ്പാക്കിയ നിയമങ്ങള്‍,  ലൈംഗികാത്രികമങ്ങള്‍ തടയുന്നതിനുള്ള നിയമനടപടികള്‍, സ്ത്രീ സൗഹൃദ അന്തരീക്ഷം എന്നീ മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.
‘‘സിക്കിമില്‍ സ്ത്രീതൊഴിലാളികളുടെ അനുപാതം കൂടുതലാണ്, തൊഴില്‍ സമയത്തില്‍ അനാവശ്യ നിയന്ത്രണങ്ങളില്ല.  തൊഴിലിടങ്ങളില്‍ നിന്നും ചൂഷണം, അതിക്രമങ്ങള്‍, സമ്മര്‍ദം എന്നിവ താരതമ്യേന കുറവാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
28.5 പോയിന്‍്റുള്ള  തെലങ്കാനക്കാണ് രണ്ടാംസ്ഥാനം . പുതുച്ചേരി(25.6) കര്‍ണാടക(24.7) ഹിമാചല്‍പ്രദേശ് (24.2), ആന്ധ്രപ്രദേശ് (24.0), കേരള (22.2), മഹാരാഷ്ട്ര (21.4), തമിഴ്നാട് (21.1), ചണ്ഡിഗഡ് (21.1) എന്നീ സംസ്ഥാനങ്ങളാണ് 20 ല്‍ കൂടുതല്‍ പോയിന്‍്റ് നേടിയിട്ടുള്ളത്.
സിക്കിം, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ ജില്ലകളില്‍ വ്യവസായം, ഐ.ടി,റീട്ടെയില്‍ മേഖലകളില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ളെന്നും സി.എസ്.ഐ.എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.