2020; രാജ്യത്തെ പുതിയ ബില്ലുകളും നിയമങ്ങളും- അറിയേണ്ടതെല്ലാം

നിരവധി നിയമങ്ങൾക്കും ബില്ലുകൾക്കും ഭേതഗതികൾക്കും സാക്ഷിയായ വർഷം കൂടിയായിരുന്നു  2020. അതിലേറെയും വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കുകയും ചെയ്​തു. ഈ വർഷം രാജ്യത്തെ പ്രധാന നിമങ്ങളും ബില്ലുകളും താ​ഴെ

കാര്‍ഷിക ബിൽ

ഒരു രാജ്യം ഒരു വിപണി എന്ന മുദ്രാവാക്യവുമായാണ് കാര്‍ഷിക ഭേദഗതി ഓര്‍ഡിനന്‍സ് 2020 എന്ന പേരില്‍ അറിയപ്പെടുന്ന മൂന്ന് ബില്ലുകള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇതിനെതിരെ രാജ്യമെമ്പാടും കർഷകർ പ്രതിഷേധമുയർത്തിക്കൊണ്ടിരിക്കുന്നു. ഫാര്‍മേര്‍സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ്​ കൊമേര്‍സ് പ്രമോഷന്‍ ആൻഡ്​ ഫസിലിറ്റേഷന്‍ ബില്‍, ഫാര്‍മേര്‍സ് എംപവര്‍മെൻഡ്​ ആൻഡ്​ എഗ്രിമെൻറ്​ ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് ആൻഡഎ ഫാം സർവീസ് ബില്‍, എസ്സെന്‍ഷ്യല്‍ കമ്മോഡിറ്റീസ് അമെന്‍ഡ്മെൻറ്​ ബില്‍ എന്നിവയാണവ.



1-കാർഷികോൽപ്പന്ന വ്യാപാര-വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബിൽ 2020: ഈ ബിൽ പ്രകാരം കാർഷികോൽപ്പന്നങ്ങൾ സംസ്ഥാനങ്ങൾക്കുള്ളിലും അന്തർസംസ്ഥാനതലത്തിലും പരിധിയില്ലാതെ കടത്താം. പ്രാഥമിക കാർഷികവിപണികൾക്ക്‌ പുറത്തുനിന്നും സംഭരണം നടത്താം. ഉൽപ്പന്നങ്ങൾ പരിധിയില്ലാതെ സംഭരിക്കാം. കാർഷികോൽപ്പന്നങ്ങൾ ഇ-വിപണിവഴി സംഭരിക്കുകയും കൈമാറ്റം നടത്തുകയും ചെയ്യാം. കമ്പനികൾക്കും പാർട്‌ണർഷിപ്‌ സ്ഥാപനങ്ങൾക്കും സംഭരണം നടത്താം. സംഭരണം നടത്തുന്നവരിൽനിന്നും വ്യാപാരികളിൽനിന്നും സംസ്ഥാനങ്ങൾ ഫീസ്‌ ഈടാക്കരുത്‌.

2-കർഷക ശാക്തീകരണ, സംരക്ഷണബിൽ 2020: കൃഷി ഇറക്കുന്നതിനുമുമ്പേ കർഷകർക്കും സംഭരണം നടത്താൻ ഉദ്ദേശിക്കുന്നവർക്കും തമ്മിൽ കരാറുണ്ടാക്കാം. അഞ്ചുവർഷംവരെ കാലാവധിയുള്ള കരാറിലെത്താം. കരാറിൽ വില നിശ്ചയിച്ച്‌ വ്യവസ്ഥ ചെയ്യാം. തർക്കങ്ങൾക്ക്‌ സബ്ഡിവിഷൻ മജിസ്ട്രേട്ട്‌ തലത്തിൽ സംവിധാനം ഉണ്ടാക്കണം. പിന്നീട്‌ ജില്ലാ മജിസ്‌ട്രേട്ടിന്‌ അപ്പീൽ നൽകാം.

3-അവശ്യവസ്‌തു നിയമഭേദഗതി ബിൽ 2020 : - ഭക്ഷ്യവസ്‌തുക്കൾ, വളം, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവ സ്വകാര്യവ്യക്തികൾ പരിധിയില്ലാതെ സംഭരിക്കുന്നതും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കാൻ സർക്കാരിനുള്ള അധികാരം പരിമിതപ്പെടുത്തും

തൊഴിൽ ബില്ലുകൾ

തൊഴിൽ നിയമങ്ങളിൽ കൂടുതൽ ഉദാരത വരുത്തി മൂന്ന്​ ബില്ലുകൾ സെപ്​റ്റംബർ 22ന്​ ലോക്​സഭയും 23ന്​ രാജ്യസഭയും പാസാക്കി. 1. വ്യവസായബന്ധ കോഡ്​, 2. സാമൂഹിക സുരക്ഷാ കോഡ്​, 3. തൊഴിൽ സുരക്ഷയും ആരോഗ്യ, തൊഴിൽ സാഹചര്യം സംബന്ധിച്ച കോഡ്​ എന്നിവയാണിവ.

300ൽ താഴെ തൊഴിലാളികളുള്ള വ്യവസായത്തി​െൻറ ഉടമക്ക്​ സേവന-വേതന-ഷിഫ്​റ്റ്​ വ്യവസ്​ഥകൾ നിശ്ചയിക്കാം. ഇത്തരം സ്​ഥാപനങ്ങൾക്ക്​ സർക്കാറി​െൻറ മുൻകൂർ അനുമതിയില്ലാതെ തൊഴിലാളികളെ പിരിച്ചുവിടാനും അടച്ചുപൂട്ടാനുമുള്ള അവകാശം. ഒരു സ്​ഥാപനത്തിലെ 50 ശതമാനത്തിൽ കൂടുതൽ തൊഴിലാളികൾ ഒന്നിച്ച്​ അവധിയെടുത്താൽ അതിനെ തൊഴിൽ സമരമായി കണക്കാക്കാം. 60 ദിവസത്തെ മുൻകൂർ നോട്ടീസില്ലാതെ സമരം പാടില്ല തുടങ്ങിയവ വ്യവസായബന്ധ നിയമം പറയുന്നു.

പരിസ്​ഥിതി ആഘാത വിലയിരുത്തൽ കരട്​

പരിസ്​ഥിതി ആഘാത പഠനം സംബന്ധിച്ച്​ നിയമങ്ങൾ പരിഷ്​കരിക്കാൻ പരിസ്​ഥിതി ആഘാത കരട്​ 2020 പ്രസിദ്ധീകരിച്ചു. ഇ.ഐ.എ കരട്​ നയപ്രകാരം ഉയർന്ന മലിനീകരണ വ്യവസായങ്ങൾക്ക്​ ഇനി പരിസ്​ഥിതി ആഘാത വിലയിരുത്തൽ ആവശ്യമില്ല. അനുമതി വാങ്ങാതെയും പരിസ്​ഥിതി പഠനം നടത്താതെയും വ്യവസായ പദ്ധതി തുടങ്ങാനും മലയോര മേഖലയിലും ആദിവാസി മേഖലകളിലും ഡാമുകൾ, സൗരോർജ പ്ലാൻറുകൾ, പാറമടകൾ, മറ്റു നിർമാണ പ്രവൃത്തികൾ എന്നിവക്കും സൗകര്യമൊരുക്കുന്നതാണ്​ കരടിലെ നിർദേശങ്ങൾ. ബില്ലിനെതിരെ കടുത്ത പ്രതിഷേധം നിലനിൽക്കുന്നു.


മതപരിവർത്തന നിരോധന നിയമം യു.പി

നിർബന്ധിത മതപരിവർത്തനം കുറ്റകരമാക്കി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ നിയമം കൊണ്ടുവന്നു. ബലപ്രയോഗം, അനാവശ്യ സ്വാധീനം, വഞ്ചന തുടങ്ങിയ വഴികളിലൂടെ വിവാഹം കഴിക്കാന്‍ വേണ്ടി മത പരിവര്‍ത്തനം നടത്തുന്നത് നിരോധിക്കുമെന്നാണ് നിയമത്തില്‍ പറയുന്നതെങ്കിലും ഇത്​ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സ്​ഥിതിയുണ്ട്​.

ദേശീയ വിദ്യാഭ്യാസ നയം

ജൂലൈ 29ന്​ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പുതിയ വിദ്യാഭ്യാസ നയമാണ്​ ദേശീയ വിദ്യാഭ്യാസ നയം -2020. 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തി​െൻറ പരിഷ്​കൃത രൂപമാണിത്​. വിദ്യാഭ്യാസത്തിന്​ സംസ്​ഥാനങ്ങൾ ​െചലവിടുന്ന തുക ജി.ഡി.പിയുടെ നാലു ശതമാനത്തിൽനിന്ന്​ ആറു ശതമാനമായി ഉയർത്താൻ ബിൽ വ്യവസ്​ഥചെയ്യുന്നു. 10 + 2 ഘടനയെ 5+3+3+4 എന്ന 12 വർഷത്തെ സ്​കൂളും മൂന്നു വർഷത്തെ അംഗൻവാടിയും എന്ന ഘടനയിലേക്കുള്ള മാറ്റം, പത്താം ക്ലാസ്​, പ്ലസ്​ ടു പരീക്ഷകളുടെ സ്വഭാവത്തിൽ മാറ്റംവരുത്തി 3, 5, 8 ക്ലാസുകളിൽ നിർബന്ധിത പരീക്ഷ, നിലവിൽ ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക്​ നൽകുന്ന നിർബന്ധിത വിദ്യാഭ്യാസം മൂന്നു മുതൽ 18 വയസ്സുവരെയായി ഉയർത്തൽ, അഞ്ചാം ക്ലാസുവരെയുള്ള പഠനം മാതൃഭാഷയിലോ പ്രാദേശിക ഭാഷയിലോ ആയിരിക്കുക; മെഡിക്കൽ-നിയമ മേഖലകൾ ഒഴികെ മുഴുവൻ വിദ്യാഭ്യാസവും ഹയർ എജുക്കേഷൻ കമീഷന്​ കീഴിൽ, ബിരുദ പഠനം നാലു വർഷം, സർവകലാശാല പഠനത്തിന്​ പൊതുപരീക്ഷ തുടങ്ങിയവ നയത്തിൽ നിഷ്​കർഷിക്കുന്നു.

ജമ്മു-കശ്​മീർ ഔദ്യോഗിക ഭാഷ ബിൽ

ജമ്മു-കശ്​മീരി​െൻറ ഔദ്യോഗിക ഭാഷ ബിൽ സെപ്​റ്റംബർ 22ന്​ പാർലമെൻറ്​ പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്​ഡി ബിൽ ലോക്​സഭയിൽ അവതരിപ്പിച്ചു. നിലവിലൽ ഉണ്ടായിരുന്ന ഉർദു, ഇംഗ്ലീഷ്​ ഭാഷകൾക്ക്​ പുറമെ ഹിന്ദി, കശ്​മീരി, ഡോഗ്രി ഭാഷകൾകൂടി ഔദ്യോഗിക ഭാഷയായി വ്യവസ്​ഥ ചെയ്യുന്നതാണ്​ നിയമം. നിയമസഭയിലെ ഔദ്യോഗിക കാര്യങ്ങൾക്ക്​ ഉപയോഗിക്കേണ്ട ഭാഷ ബിൽ പ്രകാരമുള്ള ഭാഷകളായിരിക്കും.

ജമ്മു-കശ്​മീരിൽ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഭൂമി വാങ്ങാൻ അനുവാദം നൽകുന്ന വിജ്​ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കി. ഒക്​ടോബർ 27നാണ്​ വിജ്​ഞാപനം കൊണ്ടുവന്നത്​.

വിദേശ സംഭാവന (നിയന്ത്രണ) ദേഭഗതി ബിൽ

2010ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമം ഭേദഗതി ചെയ്​താണ്​ പുതിയ നിയമം. വ്യക്തികളും അസോസിയേഷനുകളും കമ്പനികളും വിദേശ സംഭാവന സ്വീകരിക്കുന്നത്​ നിയന്ത്രിക്കുന്നതാണ്​ നിയമം.

ബാങ്കിങ്​ ചട്ട ഭേദഗതി ബിൽ

രാജ്യത്തെ സഹകരണ ബാങ്കുകളെ റിസർവ്​ ബാങ്കിന്​ കീഴിൽ കൊണ്ടുവരുന്നതാണ്​ ബാങ്കിങ്​ ചട്ട (ഭേദഗതി) ബിൽ 2020. ജൂണിൽ കേന്ദ്ര മന്ത്രിസഭ കൊണ്ടുവന്ന ഓർഡിനൻസിന്​ പകരമാണിത്​.



പകർച്ചവ്യാധി (ഭേദഗതി) ബിൽ

കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ സെപ്​റ്റംബർ 14ന്​ പകർച്ചവ്യാധി (ഭേദഗതി) ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. 19ന്​ രാജ്യസഭയും 21ന്​ ലോക്​സഭയും പാസാക്കി. പകർച്ചവ്യാധി ഉണ്ടാവുന്ന കാലത്ത്​ ആരോഗ്യ പ്രവർത്തകർക്ക്​ എതിരെയുള്ള ആക്രമണം ചെറുക്കാനും ആരോഗ്യപ്രവർത്തകരുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താനുമാണ്​ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.​

കേരളം

സാമ്പത്തിക സംവരണവും അട്ടിമറിയും

നൂറ്റിമൂന്നാം ഭരണഘടന ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന സാമ്പത്തിക സംവരണം കേരളം പൂർണമായി നടപ്പാക്കിയ വർഷമാണ് 2020. വിദ്യാഭ്യാസ-തൊഴിൽ രംഗങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന ഇൗ ബിൽ ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണ തത്ത്വങ്ങളെ അട്ടിമറിക്കുന്നതാണെന്ന വിമർശനമാണ് ഉയർന്നത്.


സംവരണ വിഭാഗങ്ങൾക്ക് നിലവിൽ ലഭിക്കുന്ന അവകാശങ്ങളിൽ കുറവ് വരുത്താതെ മുന്നാക്ക സംവരണം നടപ്പാക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ടായിരുെന്നങ്കിലും ഇത് പാലിക്കാതെയാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്. ജനറൽ മെറിറ്റിെൻറ 10 ശതമാനം മുന്നാക്ക സംവരണത്തിന് നീക്കിവെക്കുന്നതിന് പകരം ആകെ സീറ്റുകളുടെ 10 ശതമാനമാണ് മുന്നാക്ക സംവരണത്തിനായി സംസ്ഥാന സർക്കാർ നീക്കിവെച്ചത്. സർക്കാർ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് പ്രവേശനത്തിന് ആകെ സീറ്റിെൻറ 10 ശതമാനത്തിലധികം സീറ്റും നീക്കിവെച്ച് പ്രകടമായ സംവരണ അട്ടിമറിയാണ് സർക്കാർ നടത്തിയത്. കടുത്ത പ്രതിഷേധങ്ങളെ തുടർന്ന് അധികമായി നീക്കിവെച്ച സീറ്റുകൾ പിൻവലിച്ച്, 10 ശതമാനത്തിലേക്ക് ചുരുക്കി സർക്കാർ ഭാഗിക തിരുത്തൽ വരുത്തി. മുന്നാക്ക സംവരണം നിലവിൽ വന്നതോടെ ഏറ്റവും വലിയ സംവരണ വിഭാഗമായി ഇൗ വിഭാഗം മാറുകയുണ്ടായി. മെഡിക്കൽ, ആയുർവേദ പി.ജി കോഴ്സുകളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് ആകെ ഒമ്പത് ശതമാനം സംവരണം നൽകുേമ്പാൾ മുന്നാക്ക സംവരണത്തിന് മാത്രമായി 10 ശതമാനം സീറ്റ് വിട്ടുനൽകുകയും ചെയ്തു. 30 ശതമാനം സംവരണത്തിന് അർഹതയുള്ള പിന്നാക്ക സമുദായങ്ങളെ മെഡിക്കൽ പി.ജി കോഴ്സുകളിൽ ഒമ്പത് ശതമാനത്തിലേക്ക് ചുരുക്കിയ പ്രശ്നത്തിൽ സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ ഇടപെടുകയും ചെയ്തിട്ടുണ്ട്.

കേരള പൊലീസ്​ ആക്​ട്​ ഭേദഗതി

സമൂഹമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന്​ നിയമഭേദഗതി കൊണ്ടുവന്നു. 2000ത്തിലെ ഐ.ടി ആക്​ടിലെ 66എ വകുപ്പും 2011ലെ കേരള പൊലീസ്​ ആക്​ടിലെ 118(ഡി)യും ഭേദഗതി വരുത്തിയാണ്​ നിയമം കൊണ്ടുവന്നത്​. നിലവിലെ പൊലീസ്​ ആക്​ടിൽ 118 എ എന്ന വകുപ്പ്​ കൂട്ടിച്ചേർത്താണ്​ ഭേദഗതി. ഏതെങ്കിലും വ്യക്​തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ ഉദ്ദേശിച്ച്​ ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക്​ അഞ്ചുവർഷം വരെ തടവോ 10,000 രൂപവരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ വ്യവസ്​ഥ ചെയ്യുന്നതാണ്​ നിയമം. പ്രതിഷേധത്തെതുടർന്ന്​ ഇത്​ പിന്നീട്​ പിൻവലിച്ചു.


സെമി ഹൈസ്​പീഡ്​ റെയിൽ

കേരള സെമി ഹൈസ്​പീഡ്​ റെയിൽ ​ൈലൻ സ്​ഥാപിക്കാൻ റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. സാധ്യത പഠന റിപ്പോർട്ട്​ പ്രകാരം 1226 ഹെക്​ടർ ഭൂമിയാണ്​ ഇതിനായി ഏറ്റെടുക്കുക. ഇന്ത്യൻ റെയി​ൽവേക്കും സംസ്​ഥാന സർക്കാറിനും തുല്യ ഓഹരിയുള്ള കമ്പനിയാണ്​ 66000 കോടി രൂപ ചെലവു വരുന്ന പദ്ധതി ഏറ്റെടുക്കുന്നത്​. സെമി ഹൈസ്​പീഡ്​ ട്രെയിനുകൾ 200 കി. മീറ്റർ വേഗത്തിലായിരിക്കും ഓടുക.

കേരള നദീ തീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും (ഭേദഗതി) ബിൽ. നദീതീര സംരക്ഷണ-മണൽവാരൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക്​ കനത്ത പിഴ ചുമത്താൻ വ്യവസ്​ഥ ചെയ്യുന്നതാണ്​ നിയമം. ഇത്തരം നിയമ ലംഘനങ്ങൾക്ക്​ ചുമത്തിയിരുന്ന പിഴ 25,000 രൂപയിൽനിന്ന്​ അഞ്ച്​ ലക്ഷമായി ഉയർത്തുന്നതാണ്​ പ്രധാന വ്യവസ്​ഥ.

സ്​റ്റാറ്റിസ്​റ്റിക്കൽ കമീഷൻ

കേരള വികസന പദ്ധതികൾ ആസൂത്രണം ചെയ്​ത്​ നടപ്പാക്കുന്നതിൽ കൃഷി, വ്യവസായം, പശ്ചാത്തല സൗകര്യം ധനകാര്യം മുതലായ രംഗങ്ങളിലെ സ്​ഥിതി വിവരക്കണക്ക്​ സമയബന്ധിതമായി ലഭ്യമാക്കുന്നതിനാണ്​ കമീഷൻ രൂപവത്​കരിച്ചത്​.

കേരള ഡിസാസ്​റ്റർ ആൻഡ്​​ പബ്ലിക്​ ഹെൽത്ത്​ എമർജൻസി (സ്​പെഷൽ പ്രൊവിഷനുകൾ) ഓർഡിനൻസ്​:  സംസ്​ഥാനത്ത്​ ദുരന്തങ്ങളോ പകർച്ചവ്യാധികളോ പിടിപെട്ടാൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം 25 ശതമാനം വരെ മാറ്റിവെക്കാൻ സർക്കാറിന്​ അനുവാദം നൽകുന്നതാണ്​ ഓർഡിനൻസ്​.

ഓപൺ സർവകലാശാല

വിദൂര വിദ്യാഭ്യാസ കോഴ്​സുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന്​ ഓപൺ സർവകലാശാല സ്​ഥാപിക്കാൻ നിഷ്​കർഷിക്കുന്നതാണ്​ ഓർഡിനൻസ്​. കൊല്ലം ആസ്​ഥാനമായി ശ്രീനാരായണ ഗുരുവി​െൻറ പേരിലാണ്​ സർവകലാശാല സ്​ഥാപിക്കുന്നത്​.

ഡിജിറ്റൽ സർവകലാശാല

ഡിജിറ്റൽ ടെക്​നോളജി രംഗത്ത്​ നൂതന ഗവേഷണവും സംരംഭകത്വവും വളർത്തുന്നതിനും വ്യവസായ വിദ്യാഭ്യാസ സഹകരണം ശക്​തിപ്പെടുത്താനുമാണ്​ സർവകലാശാല. ഇതിനായി തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഇൻഫർമേഷൻ ടെക്​നോളജി ആൻഡ്​​ മാനേജ്​മെൻറ്​ -കേരളയാണ്​ (ഐ.ഐ.ഐ.ടി.എം.കെ) ആസ്​ഥാനം.

കെട്ടിട നിർമാണ ചട്ട ഭേദഗതി

കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടവും (2019) കേരള പഞ്ചായത്ത്​ കെട്ടിട നിർമാണ ചട്ടവും (2019) ഭേദഗതി വരുത്തിയാണ്​ ഓർഡിനൻസ്​ ​. 18,000 ചതുരശ്ര മീറ്ററിൽ കുടുതൽ വിസ്​തീർണമുള്ള ആശുപത്രികൾ, വിദ്യാഭ്യാസ സ്​ഥാപനങ്ങൾ, ഓഫീസ്​, ഓഡിറ്റോറിയം തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കെട്ടിടങ്ങൾക്ക്​ റോഡി​െൻറ വീതി 10 മീറ്റർ വേണമെന്നത്​ മാറ്റി എട്ടു മീറ്ററായി വ്യവസ്​ഥ ചെയ്യുന്നു.

​ഫ്ലോർ ഏരിയ കണക്കാക്കുന്നതിന്​ 2019ൽ വരുത്തിയ ഭേദഗതി പ്രകാരം ബിൽട്ട്​ അപ്​ ഏരിയയുടെ അടിസ്​ഥാനത്തിൽ എന്നത്​ മാറ്റി പഴയ ഫോർമുല തന്നെ ഉപയോഗിക്കാനും വ്യവസ്​ഥയുണ്ട്​.

ക്രിസ്​ത്യൻ ന്യൂനപക്ഷ കമീഷൻ

വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷ ക്ഷേമം എന്നീ മേഖലകളിൽ ക്രിസ്​ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്​ഥ സംബന്ധിച്ച പ്രശ്​നങ്ങൾ പഠിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കുന്നതിന്​ കമീഷൻ രൂപവത്​കരിച്ചു. പട്​ന ഹൈകോടതി റിട്ട. ചീഫ്​ ജസ്​റ്റിസ്​ ജെ.ബി. കോശി അധ്യക്ഷനും ഡോ. ക്രിസ്​റ്റി ​െഫർണാണ്ടസ്​ (റിട്ട. ഐ.എ.എസ്​), ജേക്കബ്​ പുന്നൂസ്​ (റിട്ട. ഐ.പി.എസ്​) എന്നിവർ കമ്മിറ്റി അംഗങ്ങളുമായാണ്​ കമീഷൻ.

കേരള പഞ്ചായത്തി രാജ്​ (ഭേദഗതി) ബിൽ

തദ്ദേശ സ്​ഥാപനങ്ങളുടെ അതിർത്തി ജനസംഖ്യക്ക്​ ആനുപാതികമായി പുനർനിർണയിക്കാൻ ഉദ്ദേശിച്ചുള്ളതാണ്​ ബിൽ. കേരള പഞ്ചായത്തിരാജ്​ ആക്​ടും കേരള മുനിസിപ്പാലിറ്റി ആക്​ടും ഭേദഗതി ചെയ്​താണ്​ നിയമം കൊണ്ടുവന്നത്​. ഗ്രാമപഞ്ചായത്തിൽ വാർഡുകളുടെ എണ്ണം കുറഞ്ഞത്​ 14ഉം കൂടിയത്​ 24ഉം ആക്കും. ബ്ലോക്കിലും വർധന ഉണ്ടാവും. ജില്ലാ പഞ്ചായത്തിൽ 17 മുതൽ 33 വരെയാക്കും. മുനിസിപ്പൽ കൗൺസിലിൽ 26ഉം പരമാവധി 53ഉം ആകും. ജനസംഖ്യ നാലു ലക്ഷത്തിൽ കവിയാത്തിടത്ത്​ 56ഉം നാലു ലക്ഷത്തിൽ അധികം ഉള്ളിടത്ത്​ 101ഉം ആകും.

കരാറുകൾ

ഇന്ത്യ-അമേരിക്ക

ഇന്ത്യയും അമേരിക്കയും മൂന്ന്​ ബില്യൺ ഡോളർ വിലമതിക്കുന്ന പ്രതിരോധ കരാറിൽ ഒപ്പിട്ടു. ഇരു രാഷ്​ട്രങ്ങളുടെയും പ്രതിരോധശേഷി ഉയർത്താൻ കരാർ സഹായിക്കുമെന്ന്​ കരുതപ്പെടുന്നു.

ഇസ്രായേലുമായി പ്രതിരോധ കരാർ

പ്രതിരോധമന്ത്രാലയം ഇസ്രായേലുമായി യന്ത്രത്തോക്കുകൾ വാങ്ങുന്നതിന്​ കരാറിൽ ഒപ്പിട്ടു. 16,479 ചെറിയ യന്ത്രത്തോക്കുകൾ വാങ്ങാനാണ്​ ഇസ്രായേൽ വെപ്പൺ ഇൻഡസ്​ട്രീസുമായി ഇന്ത്യ കരാറൊപ്പിട്ടത്​.

ആർ.സി.ഇ.പി കരാറും ഇന്ത്യയും

ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര്യ വ്യാപാര കൂട്ടായ്മ രൂപവത്കരിക്കുന്നതിന് മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർ.സി.ഇ.പി) കരാർ യഥാർഥ്യമായി. ആസിയാൻ രാജ്യങ്ങളുടെ വാർഷിക സമ്മേളനത്തിൽ ഒാൺലൈനായിട്ടായിരുന്നു ഒപ്പിടൽ. ആസിയാൻ രാജ്യങ്ങൾക്കു പുറമെ ചൈന, ആസ്ട്രേലിയ, കൊറിയ, ജപ്പാൻ, ന്യൂസിലാൻഡ് രാജ്യങ്ങളും കരാറിെൻറ ഭാഗമായി. കരാറിെൻറ പ്രാരംഭ ചർച്ചകളിൽ ഇന്ത്യ ഭാഗമായിരുന്നുവെങ്കിലും പിന്നീട് പിന്മാറി. ചൈനയുടെ ഉൽപന്നങ്ങൾ വിപണി കീഴടക്കുമെന്ന ആശങ്കയാണ് കാരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.