ഹൈദരാബാദിൽ മദ്യപിച്ച് വാഹനമോടിച്ച 262 പേർ പിടിയിൽ

ഹൈദരാബാദ്: മദ്യപിച്ച് വാഹനമോടിച്ചതിന് 262 പേരെ സൈബറാബാദ് പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി സൈബറാബാദ് പൊലീസ് പരിധിയിലെ വിവിധ സ്ഥലങ്ങളിലെ പരിശോധനയിലാണ് 262 പേരെ അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ 191 ഇരുചക്രവാഹന ഡ്രൈവർമാർ, 11 മുച്ചക്ര വാഹനങ്ങൾ ഓടിക്കുന്നവർ, 56 ഫോർ വീലർ ഡ്രൈവർമാർ, 4 ഹെവി വെഹിക്കിൾ ഡ്രൈവർമാർ എന്നിവരും ഉൾപ്പെടുന്നു. ഹൈദരാബാദിൽ പരിശോധനയ്ക്കിടെ രക്തത്തിലെ ആൽക്കഹോൾ സാന്നിധ്യം കണ്ടെത്തിയ 12 കുറ്റവാളികളെയും പിടികൂടിയിട്ടുണ്ട്. പിടികൂടിയ എല്ലാവരെയും കോടതിയിൽ ഹാജരാക്കും.

സൈബറാബാദിലെ റോഡ് അപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണം മദ്യപിച്ച് വാഹനമോടിക്കുന്നതും അമിത വേഗതയുമാണ്. നിയമലംഘകർക്കെതിരെ ഞങ്ങൾ കർശനമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. സൈബറാബാദ് ജോയിൻ്റ് കമ്മീഷണർ ഓഫ് പൊലീസ് ട്രാഫിക്ക് ഡി. ജോയൽ ഡേവിസ് പറഞ്ഞു.

ആരെങ്കിലും മദ്യപിച്ച് വാഹനമോടിക്കുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്താൽ അത്തരം വ്യക്തികളെ ഐ.പി.സി സെക്ഷൻ 304 പാർട്ട് 2 പ്രകാരം അറസ്റ്റ് ചെയ്യുകയും ജയിലിലേക്ക് അയക്കുകയും ചെയ്യും. പരമാവധി ശിക്ഷ 10 വർഷം തടവും പിഴയുമാണ്.

ജൂൺ 22ന് രാത്രി സൈബറാബാദ് ട്രാഫിക് പൊലീസ് നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 385 പേരെ പിടികൂടിയിരുന്നു. പിടിയിലായവരിൽ 292 ബൈക്ക് യാത്രികരും 80 ഫോർ വീലർ ഡ്രൈവർമാരും 11 മുച്ചക്ര ഡ്രൈവർമാരും രണ്ട് ഹെവി വെഹിക്കിൾ ഡ്രൈവർമാരും ഉൾപ്പെടുന്നു.

Tags:    
News Summary - 262 caught for drunk driving in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.