ജമ്മു കശ്മീരിൽ 3ജി, 4ജി സേവനങ്ങള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി കേന്ദ്രം

ശ്രീനഗർ: ജമ്മു കശ്മീരിൽ 3ജി, 4ജി ഇന്‍റർനെറ്റ് സേവനങ്ങൾക്കുള്ള വിലക്ക് വീണ്ടും നീട്ടി. ഈമാസം 26 വരെ നീട്ടിയാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ഗന്ധർബാൽ, ഉദ്ധംപൂർ ഒഴികെയുള്ള ജില്ലകളിലാണ് വിലക്ക് നീട്ടിയത്. പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിന് പിന്നാലായാണ് വിലക്കുണ്ടായത്.

നടക്കാനിരിക്കുന്ന ജില്ല വികസന കൗൺസിൽ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ അതിവേഗ ഇന്‍റർനെറ്റ് ദുരുപയോഗം ചെയ്യുമോ എന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് വിലക്ക്. 20 ജില്ലകളിൽ 18 ലും വിലക്ക് തുടരും, മറ്റ് സ്ഥലങ്ങളിൽ ഇന്‍റർനെറ്റ് വേഗത 2 ജിയിൽ മാത്രമായി പരിമിതപ്പെടുത്തുമെന്നും ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷലീൻ കബ്ര വ്യാഴാഴ്ച രാത്രി ഇറക്കിയ ഉത്തരവിൽ പറയുന്നു.

ഇതിനെതിരെ നല്‍കിയ ഹര്‍ജികളില്‍ വിലക്ക് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് സുപ്രീം കോടതി വിധിച്ചു. പിന്നാലെ 2ജി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചെങ്കിലും 3ജി, 4ജി വിലക്ക് തുടരുകയായിരുന്നു. നവംബര്‍ 28 നും ഡിസംബര്‍ 19 നും ഇടയില്‍ എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 22 നാണ് ഫലം.

Tags:    
News Summary - 2G mobile Internet service extended in 18 out of 20 districts till Nov 26 in J&K

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.