മണിപ്പൂരിൽ കാണാതായ കുടുംബം

വീണ്ടും ചോരചിന്തി മണിപ്പൂർ: മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും കാണാനില്ല, രണ്ടുദിവസത്തിനിടെ കൊല്ല​പ്പെട്ടത് 13 പേർ

ഇംഫാൽ: ഒന്നരവർഷത്തെ വംശീയ സംഘർഷത്തിൽ നിരവധി പേർ ​കൊല്ലപ്പെട്ട മണിപ്പൂരിൽ ഇടവേളക്ക് ശേഷം വീണ്ടും ചോരക്കളി. ഇന്നലെ 11 പേരും ഇന്ന് രണ്ട് പേരും കൊല്ലപ്പെട്ടതിന് പിന്നാലെ, ഒരുവയസ്സുള്ള കുഞ്ഞടക്കം മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും കാണാതായി. കാണാതായവർ മെയ്തേയി വംശജരാണ്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഒരേ കുടുംബത്തിൽ നിന്നുള്ള ഒരു മുത്തശ്ശി, രണ്ട് പെൺമക്കൾ, എട്ട്, രണ്ട്, ഒന്ന് വയസ്സുള്ള മൂന്ന് പേരക്കുട്ടികൾ എന്നിവരെയാണ് കാണാതായതെന്ന് പ്രദേശവാസി പറഞ്ഞു.

കൊല്ലപ്പെട്ടവരിൽ 11 പേർ കുക്കി വംശജരും രണ്ടുപേർ മെയ്തേയിക്കാരുമാണ്. ഇന്നലെ പൊലീസ് സി.ആർ.പിഎഫ് വെടിവെപ്പിലാണ് കുക്കി വംശജർ കൊല്ലപ്പെട്ടത്. ഇവർ പൊലീസിനെ ആക്രമിച്ചപ്പോൾ പ്രത്യാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. എന്നാൽ, ഇവർ കലാപകാരികളല്ലെന്നും ഗ്രാമത്തിലെ സന്നദ്ധപ്രവർത്തകരാണെന്നും കുക്കി ഗോത്രവർഗക്കാരുടെ സംഘടന ചൂണ്ടിക്കാട്ടി. കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

രണ്ട് മെയ്തേയി വിഭാഗക്കാരുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് ജിരിബാം മേഖലയിൽ കണ്ടെത്തിയത്.

ലയ്ശ്രാം ബാരൽ സിങ് (63), മെയ്ബാം കെശ്വോ സിങ് (71) എന്നിവരെയാണ് ഇന്ന് വീടുകൾക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരടക്കം മേഖലയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 13 മെയ്തേയിക്കാരെയാണ് ഇന്നലെ ജിരിബാമിൽ നിന്ന് കാണാതായത്. ഇതിൽ അഞ്ചുപേ​രെ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. ആറുപേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. അ​ക്ര​മി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണോ അക്രമികളിൽ നിന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഒ​ളി​വി​ൽ ​പോ​യ​താ​ണോ എ​ന്ന് വ്യ​ക്ത​മ​ല്ല.

അതേസമയം, അസം റൈഫിൾസ്, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് എന്നിവയ്ക്ക് നേരെ വെടിയുതിർത്താൽ തിരിച്ചടിക്കുമെന്ന് മണിപ്പൂർ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.

11 പേർ കൊല്ലപ്പെട്ടതിൽ പ്ര​തി​ഷേ​ധി​ച്ച് കു​ക്കി സോ ​കൗ​ൺ​സി​ൽ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ആഹ്വാനം ചെയ്ത ബ​ന്ദ് തുടരുകയാണ്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ഓ​ടെ​യാ​ണ് കു​ക്കി​ക​ളും ​സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ബോ​റോ​ബേ​ക്ര പൊ​ലീ​സ് സ്റ്റേ​ഷ​നും സി.​ആ​ർ.​പി.​എ​ഫ് ക്യാ​മ്പും ആ​ക്ര​മി​ച്ചതിനെ തുടർന്ന് സി.​ആ​ർ.​പി.​എ​ഫി​​ന്റെ തി​രി​ച്ച​ടി​ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് സി.​ആ​ർ.​പി.​എ​ഫ് ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ സ്ഥി​തി ഗു​രു​ത​ര​മാ​ണ്.

വ​ൻ ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ കു​ക്കി​ക​ൾ ആ​ദ്യം പൊ​ലീ​സ് സ്​​റ്റേ​ഷ​​നാ​ണ് ആ​ക്ര​മി​ച്ച​ത്. തു​ട​ർ​ന്ന്, പൊ​ലീ​സ് അ​ക്ര​മി​ക​ൾ​ക്കു​നേ​രെ വെ​ടി​വെ​പ്പ് ന​ട​ത്തി. പി​ന്നീ​ട് 100 മീ​റ്റ​ർ അ​ക​ലെ​യു​ള്ള ജ​കു​രാ​ദോ​ർ ക​രോ​ങ് ച​ന്ത​യി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ നി​ര​വ​ധി ക​ട​ക​ൾ​ക്ക് തീ​വെ​ച്ചു. അ​തി​നു​ശേ​ഷ​മാ​ണ് സി.​ആ​ർ.​പി.​എ​ഫ് ക്യാ​മ്പി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ​സി.​ആ​ർ.​പി.​എ​ഫ് പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി​യ​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ മു​ക്കാ​ൽ മ​ണി​ക്കൂ​​റോ​ളം ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഇം​ഫാ​ൽ വെ​സ്റ്റ് ജി​ല്ല​യി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. കു​ന്നി​ൻ​മു​ക​ളി​ൽ​നി​ന്ന് താ​ഴ്വ​ര​യി​ലേ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് തി​രി​ച്ചും വെ​ടി​വെ​പ്പു​ണ്ടാ​യി. പ്രാ​യ​മാ​യ​വ​രെ​യും സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.

മ​ണി​പ്പൂ​രി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ മൂ​ന്ന് ദി​വ​സ​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ൽ നി​ര​വ​ധി ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി അ​സം റൈ​ഫി​ൾ​സ് അ​റി​യി​ച്ചു. ചു​രാ​ചാ​ന്ദ്പൂ​ർ ജി​ല്ല​യി​ലെ ഖൊ​നോം​ഫാ​യി ഗ്രാ​മ​ത്തി​ൽ ന​ട​ന്ന തി​ര​ച്ചി​ലി​ൽ ര​ണ്ട് റൈ​ഫി​ൾ, ര​ണ്ട് പി​സ്റ്റ​ൾ, ആ​റ് ഒ​റ്റ​ക്കു​ഴ​ൽ തോ​ക്ക്, വെ​ടി​യു​ണ്ട​ക​ൾ തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തു. കാ​ങ്പോ​ക്പി ജി​ല്ല​യി​ൽ ന​ട​ന്ന റെ​യ്ഡി​ൽ ര​ണ്ട് റൈ​ഫി​ൾ, ര​ണ്ട് ഒ​റ്റ​ക്കു​ഴ​ൽ ​തോ​ക്ക്, ര​ണ്ട് പി​സ്റ്റ​ൾ, ര​ണ്ട് മി​സൈ​ൽ ലോ​ഞ്ച​റു​ക​ൾ, വെ​ടി​യു​ണ്ട​ക​ൾ തു​ട​ങ്ങി​യ​വ ക​ണ്ടെ​ടു​ത്തു. കാ​ക്ചി​ങ് ജി​ല്ല​യി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഒ​രു റൈ​ഫി​ൾ, വെ​ടി​യു​ണ്ട​ക​ൾ തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തു. സൈ​ന്യം, അ​സം റൈ​ഫി​ൾ, മ​ണി​പ്പൂ​ർ പൊ​ലീ​സ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

Tags:    
News Summary - 3 Children, 3 Women Missing After Kukis Killed In Encounter In Manipur's Jiribam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.