മുംബൈ: ഒാൺലൈൻ സുഹൃത്തിനെ മൂന്നുവർഷത്തോളം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത 35കാരൻ അറസ്റ്റിൽ. മുംബൈയിലെ കാൻഡിവ്ലിയിലാണ് സംഭവം.
2018ൽ പരാതിക്കാരിയും 35കാരനും സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുകയും സുഹൃത്തുക്കളാകുകയുമായിരുന്നു. പിന്നീട് ഇയാൾ കുടുംബ പ്രശ്നം പരിഹരിക്കാനെന്ന പേരിൽ യുവതിയെ കാൻഡിവ്ലിയിലേക്ക് വിളിച്ചുവരുത്തി.
ഭാര്യയുമായി പിണക്കത്തിലാണെന്നും യുവതി എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പ് വീട്ടിൽനിന്ന് ഭാര്യ ഇറങ്ങിപ്പോയെന്നും ഇയാൾ തെറ്റിദ്ധരിപ്പിച്ചു. ശേഷം ഇയാൾ യുവതിക്ക് ചായ നൽകുകയായിരുന്നു. ചായ കുടിച്ചതോടെ യുവതിക്ക് ബോധം നഷ്ടപ്പെട്ടു. തുടർന്ന് ഇയാൾ ബലാത്സംഗം ചെയ്യുകയും വിഡിയോയിൽ പകർത്തുകയും ചെയ്തു.
യുവതിക്ക് ബോധം തെളിഞ്ഞപ്പോൾ പൊലീസിൽ പരാതി നൽകിയാൽ ഇന്റർെനറ്റിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ കാണിച്ചു. പിന്നീട്, മൂന്നുവർഷത്തോളം ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു.
നിരന്തരം ഉപദ്രവം തുടർന്നതോടെ യുവതി പൊലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയും ശനിയാഴ്ച സമത നഗർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം 35കാരനെ െപാലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ വീട്ടിൽനിന്ന് രണ്ടു മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.