മനുഷ്യക്കടത്ത്​: ഡൽഹിയിലെ ഹോട്ടലിൽ നിന്ന്​ 39 സ്​ത്രീകളെ രക്ഷപ്പെടുത്തി

ന്യൂഡൽഹി: ജോലി വാഗ്​ദാനം ചെയ്​ത്​ ഗൾഫിലേക്ക്​ കടത്താനായി ഡൽഹിയിലെത്തിച്ച 39 നേപ്പാളി സ്​ത്രീകളെ വനിത കമീഷൻ ഇട​െപട്ട്​ രക്ഷപ്പെടുത്തി. പഹർഗഞ്ച്​ പ്രദേശത്തെ ഹോട്ടലിൽ നിന്നാണ്​ സ്​ത്രീകളെ ഇന്നലെ രാത്രിയിൽ രക്ഷപ്പെടുത്തിയത്​. 

ചില സ്​ത്രീകളെ ശ്രീലങ്കയി​േലക്ക്​ കടത്തിയിരുന്നതായും ഇവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ഡൽഹി വനിത കമീഷൻ അധ്യക്ഷ സവാതി മലിവാൾ പറഞ്ഞു. കഴിഞ്ഞ ഒരാഴ്​ചക്കിടെ പല ഭാഗങ്ങളിൽ നിന്നായി കടത്തിക്കൊണ്ടു വന്ന 73 സ്​ത്രീകളെ ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന്​ വനിത കമീഷൻ മിന്നൽ പരിശോധന നടത്തി രക്ഷിച്ചെടുത്തിട്ടുണ്ട്​. 

ഇൗ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പ്​ മന്ത്രി രാജ്​നാഥ്​ സിങ്​ ശ്രദ്ധ ചെലുത്തണമെന്നും ഇത്തരത്തിൽ മനുഷ്യക്കടത്തിനു പിന്നിൽ പ്രവർത്തിക്കുന്ന റാക്കറ്റുകളെ ഇല്ലാതാക്കാൻ ആവശ്യമായ നിർദേശങ്ങൾ ഡൽഹി പൊലീസിനു നൽകണമെന്നും ഡൽഹി വനിത കമീഷൻ അധ്യക്ഷ അഭ്യർഥിച്ചു. ജൂലൈ 25ന്​ മുനിർക്ക ഭാഗത്തു നിന്ന്​ 16 നേപ്പാളി സ്​ത്രീകളെയാണ്​ വനിത കമീഷൻ ഇത്തരത്തിൽ മനുഷ്യക്കടത്തിൽ നിന്ന്​ മോചിപ്പിച്ചത്​. 

Tags:    
News Summary - 39 women rescued from Delhi hotel-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.