ന്യൂഡൽഹി: കൺമുന്നിൽ പാമ്പിനെ കണ്ടാൽ പേടിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്താണെങ്കിൽ പറയുകയും വേണ്ട. ഡൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിലാണ് അങ്ങനെയൊരു അനുഭവമുണ്ടായത്.
പ്രദേശത്തെ ഒരു ബാങ്കിലാണ് നാലടി നീളമുള്ള പാമ്പിനെ കണ്ടത്. കെട്ടിടത്തിെൻറ സ്റ്റെയർകേസിെൻറ കൈവരിയിൽ ചുരുണ്ടു കിടക്കുന്ന നിലയിലായിരുന്നു പാമ്പ്. പാമ്പിനെ കണ്ടതോടെ ഇടപാടുകാരും ബാങ്ക് ജീവനക്കാരും ഭയന്നു വിറച്ചു.
തുടർന്ന് ബാങ്ക് അധികൃതർ വന്യജീവി വിഭാഗത്തെ അറിയിച്ചതനുസരിച്ച് പരിശീലനം സിദ്ധിച്ച രണ്ട് പാമ്പു പിടുത്തക്കാർ എത്തുകയും പാമ്പിനെ പിടിച്ച് വനത്തിനുള്ളിലേക്ക് അയക്കുകയുമായിരുന്നു.
ഏഷ്യാറ്റിക് വാട്ടർ സ്നേക്ക് എന്നറിയപ്പെടുന്ന വിഷമില്ലാത്ത തരം പാമ്പായിരുന്നു അെതന്നും വിഷമില്ലെങ്കിലും സ്വയംരക്ഷക്ക് കടിക്കുമെന്നും അതിനാൽ തന്നെ ഇവയെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും വന്യജീവി വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.