ഗുവാഹതി: കാടിളക്കിയ പ്രചാരണ കോലാഹലങ്ങൾക്കൊടുവിൽ അസമിലെ അവസാന ഘട്ട വോട്ടെുടുപ്പ് ഇന്ന്. ബോഡോലൻഡ് മേഖല ഉൾപ്പെടെ 12 ജില്ലകളിലെ 40 മണ്ഡലങ്ങളിേലക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്്. ഇവയിൽ ലോവർ അസമിലെ 17 മണ്ഡലങ്ങളിൽ മുസ്ലിം വോട്ടുകൾ നിർണായകമാണ്. ബംഗാളി സംസാരിക്കുന്ന മുസ്ലിം കുടിേയറ്റ കുടുംബങ്ങൾ ഏറെയും ഈ മേഖലയിലാണ്. അതിനാൽതന്നെ പൗരത്വ നിയമമായിരുന്നു ഇവിടെ ബി.ജെ.പി പ്രചാരണങ്ങളിൽ മുഴച്ചുനിന്നത്. ലവ് ജിഹാദിനും ഭൂമി ജിഹാദിനുമെതിരെ നിയമം കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പ്രഖ്യാപിച്ചിരുന്നു.
ബി.ജെ.പിയും കോൺഗ്രസും കഴിഞ്ഞാൽ അസമിലെ ഏറ്റവും വലിയ പാർട്ടിയായ ആൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടി( എ.ഐ.യു.ഡി.എഫ്)നും അതിെൻറ നേതാവ് ബദറുദ്ദീൻ അജ്മലിനെതിരെയാണ് പ്രധാനമായും ബി.െജ.പി നേതാക്കൾ ആക്രമണം നടത്തിയത്. എ.ഐ.യു.ഡി.എഫ് കോൺഗ്രസുമായി ചേർന്നാണ് മത്സരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ വൻ താരനിരയെയാണ് ബി.ജെ.പി പ്രചാരണത്തിന് ഇറക്കിയത്.
ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ, നിതിൻ ഗഡ്കരി, സ്മൃതി ഇറാനി, യോഗി ആദിത്യനാഥ് തുടങ്ങിയവർ അണിനിരന്ന ചൂടേറിയ പ്രചാരണമാണ് കാവി സഖ്യം കാഴ്ചവെച്ചത്്. പ്രചാരണത്തിൽ ബി.ജെ.പിയെ അപേക്ഷിച്ച് കോൺഗ്രസ് അൽപം പിറകിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.