ഭോപാൽ: മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എയുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 450 കോടി രൂപ പിടിച്ചെടുത്തു. മധ്യപ്രദേശ് കോൺഗ്രസ് എം.എൽ.എയായ നിലയ് ദാഗയുടെ ഉടമസ്ഥതയിലെ സ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
െഫബ്രുവരി 18 മുതൽ ബേട്ടുൽ, സത്ന, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ 22 ഇടങ്ങളിലായിരുന്നു റെയ്ഡ്. കണക്കിൽപ്പെടാത്ത എട്ടുകോടി രൂപ, വിദേശ കറൻസി 44 ലക്ഷം, ഒമ്പത് ബാങ്ക് ലോക്കറുകൾ എന്നിവയാണ് പിടിച്ചെടുത്തത്. കൂടാതെ ബിസിനസ് ഗ്രൂപ്പിലെ പ്രധാന അംഗങ്ങളുടെ നിർണായക വാട്സ്ആപ് സന്ദേശങ്ങൾ കണ്ടെത്തി. 15 കോടിയുടെ ഹവാല പണമിടപാടുകളും കണ്ടെത്തിയതായി ആദായനികുതി വകുപ്പ് അറിയിച്ചു.
കൊൽക്കത്ത ആസ്ഥാനമായ ഷെൽ കമ്പനികളിൽനിന്ന് വൻ പ്രീമിയത്തിൽ ഓഹരി മൂലധനം നേടുന്നതിനായി 259 കോടി രൂപയുടെ കണക്കിൽപ്പെടാത്ത വരുമാനം അവതരിപ്പിച്ചതായും കടലാസ് നിക്ഷേപത്തിലൂടെയുള്ള വരുമാനം 90 കോടി രൂപയാണെന്നും ആദായനികുതി വകുപ്പ് പറയുന്നു.
ഇത്തരം കടലാസ് കമ്പനികളുടെ വിവരങ്ങൾ ലഭ്യമാക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. പറയുന്ന വിലാസത്തിൽ കടലാസ് കമ്പനികൾ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടില്ല. റെയ്ഡിനിടെ ലാപ്േടാപ്പുകളും പെൻഡ്രൈവുകളും പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.