ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചവരുടെ കണക്ക് പുറത്തുവിട്ടു. 61 കോടിയിൽ 48 കോടി ആളുകൾ വ്യക്തിഗത പെർമനന്റ് അക്കൗണ്ട് നമ്പറുകൾ (പാൻ) ആധാറുമായി ലിങ്ക് ചെയ്തെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) ചെയർപേഴ്സൻ നിധിൻ ഗുപ്ത പറഞ്ഞു. മാർച്ച് 31നകം ലിങ്ക് ചെയ്യാത്തവർക്ക് വിവിധ വ്യാപാര, നികുതി സംബന്ധമായ ആനുകൂല്യങ്ങൾ ലഭിക്കില്ല. മാർച്ച് 31ന് ശേഷം ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാൻ കാർഡുകൾ പ്രവർത്തനരഹിതമാകും. 1,000 രൂപ ഫീസ് നൽകുന്നവർക്ക് മാത്രമാണ് ഇനി മാർച്ച് 31 വരെ പാനും ആധാറും ബന്ധിപ്പിക്കാനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.