ഡെറാഡൂൺ: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ഭീതി വിതക്കുന്നതിനിടെ നിയന്ത്രണങ്ങളൊന്നുമില്ലാതെ മഹാകുംഭമേള സംഘടിപ്പിച്ചതിനെതിരെ വിമർശനം ശക്തമായപ്പോൾ പങ്കെടുത്ത ഭക്തരുടെ എണ്ണം കുറച്ച് ഉത്തരാഖണ്ഡ് സർക്കാർ. ഏപ്രിൽ 12, 13, 14 തീയതികളിൽ മൊത്തം 49 ലക്ഷം പേർ കുംഭമേളയുടെ ഭാഗമായി ഗംഗാ സ്നാനം നടത്തിയതായി സർക്കാർ ഔദ്യോഗിക കണക്ക് പുറത്തുവിട്ടിരുന്നു.
എന്നാൽ, ഉത്തരാഖണ്ഡ് ൈഹക്കോടതി ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയും വലിയ അബദ്ധമായെന്ന് പറയുകയും ചെയ്തതിനു പിന്നാലെയാണ് ആ ദിവസങ്ങളിൽ പങ്കെടുത്തവർ 70 ശതമാനം കുറവാണെന്നും 15 ലക്ഷം മാത്രമാണെന്നും തിരുത്തിയത്.
പൊലീസ് മേധാവി സഞ്ജയ് ഗുഞ്ജിയാലിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത് 12ന് 21 ലക്ഷം പേർ എത്തിയെന്നാണ്. അന്ന് 31 ലക്ഷം പേർ എത്തിയതായി നേരത്തെ സർക്കാർ പറഞ്ഞിരുന്നു. എന്നാൽ, മറ്റു ദിവസങ്ങളിലെ കണക്കുകൾ കൂടി ചേർത്താണ് 12ലെ കണക്കുകളെന്നാണ് പുതിയ വിശദീകരണം.
ഏപ്രിൽ ഒന്നിന് ഉത്തരാഖണ്ഡിൽ 626 കോവിഡ് കേസുകൾ മാത്രമായിരുന്നത് 30ലെത്തുേമ്പാൾ 11,000 ആയി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.