അഞ്ച്​ പേരിൽ കൂടി ജനിതക മാറ്റം സംഭവിച്ച കൊറോണ സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽ അഞ്ച്​ ​േപരിൽ കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ ജനിതകമാറ്റം സംഭവിച്ച കൊറോണ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 25 ആയി ഉയർന്നു. യു.പിയിലാണ്​ രാജ്യ​ത്ത്​ ആദ്യമായി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ സ്ഥിരീകരിച്ചത്​. യു.കെയിൽ നിന്നും യുറോപ്യൻ യൂണിയനിൽ നിന്നും എത്തുന്നവരെ കർശന പരിശോധനക്ക്​ വിധേയമാക്കുന്നുണ്ട്​.

യു.കെയിൽ സ്ഥിരീകരിച്ച ജനിതകമാറ്റം സംഭവിച്ച കൊറോണ അതിവേഗം പടരുന്നതാണ്​. മുമ്പുണ്ടായിരുന്ന വൈറസിനേക്കാൾ 70 ശതമാനം അധിക വേഗത്തിൽ ഈ വൈറസ്​ പടരുമെന്നാണ്​ റിപ്പോർട്ടുകൾ. വൈറസ്​ യു.കെയിൽ റിപ്പോർട്ട്​ ചെയ്​തതിനെ തുടർന്ന്​ ജനുവരി ഏഴ്​ വരെ അവിടെ നിന്നുള്ള വിമാനങ്ങൾക്ക്​ നിരോധനം ഏർപ്പെടുത്തിയിരുന്നു.

അതേസമയം, ഇന്ത്യയിൽ കോവിഡ്​ വാക്​സിൻ ഉടനെത്തുമെന്നാണ്​ റിപ്പോർട്ട്​. വാക്​സിന്​ അംഗീകാരം നൽകുന്നതിനായി വിദഗ്​ധ സമിതി ജനുവരി ഒന്നിന്​ വീണ്ടും യോഗം ചേരും.

Tags:    
News Summary - 5 New Cases Of Mutant Covid Strain In India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.