ന്യൂഡൽഹി: 577 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാകിസ്താൻ കസ്റ്റഡിയിലുണ്ടെന്ന് സർക്കാർ ലോക്സഭയിൽ അറിയിച്ചു. ഇവരെ തടവിലാക്കുകയും ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്ത വിഷയം ഇന്ത്യ നിരന്തരം ഉന്നയിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
2008 മേയ് മാസത്തിൽ ഒപ്പുവെച്ച ഇന്ത്യ-പാക് കരാർ അനുസരിച്ച് ഇരു രാജ്യത്തെയും ജയിലുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ പട്ടിക എല്ലാ വർഷവും ജനുവരി, ജൂലൈ മാസങ്ങളിൽ കൈമാറുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പാർലമെന്റിൽ പറഞ്ഞു.
സർക്കാർ രേഖകൾ പ്രകാരം 1,164 ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾ പാകിസ്താൻ കസ്റ്റഡിയിലുണ്ടെന്ന് കരുതുന്നുവെന്നും എന്നാൽ ഇത് പാകിസ്താൻ സമ്മതിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവരെ നാട്ടിൽ തിരികെയെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.