കർണാടകയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം ആറു മരണം

കൊപ്പൽ (കർണാടക): ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു കുട്ടികളും ഒരു സ്ത്രീയും അടക്കം ആറു പേർ മരിച്ചു. കർണാടകയിലെ കുഷ്തഗി താലൂക്കിലെ കൽകേരി ഗ്രാമത്തിന് സമീപം ദേശീയ പാതയിലാണ് സംഭവം.

മരിച്ചവരെല്ലാം വിജയപുര നിവാസികളാണെന്നാണ് വിവരം. വിജയപുരയിൽനിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്നു കാർ യാത്രികർ. തമിഴ്നാട്ടിൽനിന്നും ഗുജറാത്തിലേക്കുള്ള യാത്രയിലായിരുന്നു ലോറി.

സംഭവത്തിൽ പൊലീസ് കേസെടുത്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - 6 Dead After Car Collides With Lorry In Karnataka Koppal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.